അട്ടപ്പാടി കാരറ ഗവ യു.പി സ്‌കൂളിന് എൽകെ ഇന്‍റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ അവാർഡ്

കൊച്ചി: എകെ ഇന്‍റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പിൽ ബെസ്റ്റ് സ്റ്റുഡൻറ് ഷോർട്ട് ഫിലിം ഫസ്റ്റ് റണ്ണർ അപ്പ് അവാർഡിന് കാരറ ഗവ യു.പി സ്‌കൂൾ അർഹരായി. ഏപ്രിൽ 28 -ന് കൊച്ചിയിലെ ഗോകുലം കൺവെൻഷണൽ സെന്‍ററിൽ വച്ച് നടന്ന പരിപാടിയിൽ എൽ കെ ശിൽപ്പവും പ്രശസ്തി പത്രവും കാഷ് അവാർഡും സിനിമാ സംവിധായകനും ജൂറി ചെയർമാനുമായ കമലും എൽകെ ഗ്രൂപ്പ് ചെയർമാനും ഫെസ്റ്റിവൽ ഡയറക്ടറുമായ രാജേഷ് പുത്തൻ പുരയിലും ചേർന്ന് സ്‌കൂളിന് സമ്മാനിച്ചു.

പുകവലിക്കും മദ്യത്തിനും ലഹരിക്കുമെതിരായി നിർമ്മിച്ച “വലിയ വില കൊടുക്കേണ്ടി വരും” എന്ന ഹ്രസ്വ ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിർമ്മാണവും നിർവഹിച്ചത്, ഇൻഡിവുഡ് ഫിലിം ക്ലബ്ബിലെ അംഗങ്ങളാണ്. അട്ടപ്പാടി കാരറ ഗവ യു പി സ്‌കൂളിൽ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ സോഹൻ റോയ് നേതൃത്വം നൽകുന്ന സ്കൂളിലെ ഫിലിം ക്ലാബാണിത്. ക്ലബ് അംഗങ്ങളായ സതീഷ് അട്ടപ്പാടി, ശ്രീഭവ്യ എന്നിവാരാണ് അഭിനേതാക്കൾ. സംവിധാനവും കാമറയും എഡിറ്റിംഗും മിത്രാ സാജൻ. കഥയും തിരക്കഥയും ഇന്‍റിവുഡ് ഫിലിം ക്ലബ് ജിയുപിഎസ്എസ് കാരറ അട്ടപ്പാടി.

Leave a Reply

Your email address will not be published. Required fields are marked *