മസ്കത്ത് : മെയ് 14 മുതൽ ദിവസേനയുള്ള ഇൻഡിഗോ മസ്കത്ത് – ഹൈദരാബാദ് സർവീസുകൾ പുനരാരംഭിക്കും. വേനൽക്കാല യാത്രക്കാർക്ക് ആശ്വാസമാവുന്നതാവും സർവീസുകൾ. സ്കൂൾ അവധി ആയതുകൊണ്ട് പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് സർവീസ് പുനഃരാരംഭിക്കുന്നത്. ഇൻഡിഗോ എയർലൈനിന്റെ ഷെഡ്യൂൾ അനുസരിച്ച് ഫ്ളൈറ്റ് 6E 1274 2:50 AM ന് മസ്കത്തിൽ നിന്നും പുറപ്പെട്ട് 7:45 AM ന് ഹൈദരാബാദിൽ എത്തും. മടക്ക വിമാനം 6E 1273 12:05 AM ന് ഹൈദരാബാദിൽ നിന്നും പുറപ്പെട്ട് 1:50 AM ന് മസ്കത്തിൽ എത്തും.
Related Posts
ഭക്ഷ്യ സുരക്ഷയ്ക്ക് എച്ച്.എ.സി.സി.പി സർട്ടിഫിക്കേഷൻ നേടി യൂണിയൻ കോപ്
ദുബായ്: ഹസാർഡ് അനാലിസിസ്, ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്സ് സർട്ടിഫിക്കേഷൻ നേടി യൂണിയൻ കോപ് ശാഖകൾ. സിലിക്കൺ ഒയാസിസ്, അൽ ഖവനീജ്,…
ഷാർജ അൽ മജറ പാർക്ക് തുറന്നുകൊടുത്തു
ഷാർജ : എമിറേറ്റിലെ ആർട്ട് ഫൗണ്ടേഷനുകീഴിലുള്ള അൽ മജറ പാർക്ക് ഉദ്ഘാടനംചെയ്തു. യു.എ.ഇ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്…
പ്രവിശ്യകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേകളിൽ ലൈറ്റുകൾ സ്ഥാപിക്കണം; സുരക്ഷ വർധിപ്പിക്കാൻ സൗദി
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് സൗദി ശൂറാ കൗൺസിൽ.…
