മസ്കത്ത് : മെയ് 14 മുതൽ ദിവസേനയുള്ള ഇൻഡിഗോ മസ്കത്ത് – ഹൈദരാബാദ് സർവീസുകൾ പുനരാരംഭിക്കും. വേനൽക്കാല യാത്രക്കാർക്ക് ആശ്വാസമാവുന്നതാവും സർവീസുകൾ. സ്കൂൾ അവധി ആയതുകൊണ്ട് പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് സർവീസ് പുനഃരാരംഭിക്കുന്നത്. ഇൻഡിഗോ എയർലൈനിന്റെ ഷെഡ്യൂൾ അനുസരിച്ച് ഫ്ളൈറ്റ് 6E 1274 2:50 AM ന് മസ്കത്തിൽ നിന്നും പുറപ്പെട്ട് 7:45 AM ന് ഹൈദരാബാദിൽ എത്തും. മടക്ക വിമാനം 6E 1273 12:05 AM ന് ഹൈദരാബാദിൽ നിന്നും പുറപ്പെട്ട് 1:50 AM ന് മസ്കത്തിൽ എത്തും.
Related Posts
ഒപെകിൽ നിന്ന് പിൻമാറി യുഎഇ; 59 വർഷത്തെ ബന്ധം ഉപേക്ഷിച്ചു; മെയ് 1 മുതൽ പ്രാബല്യത്തിൽ
അബുദബി: എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് പിൻമാറി യുഎഇ. മെയ് 1 മുതൽ…
പൊടിക്കാറ്റ് 74% കുറഞ്ഞു; സൗദിയിൽ 25 വർഷത്തിനിടയിലെ ഏറ്റവും കുറവ് പൊടിക്കാറ്റ്
റിയാദ്: സൗദി അറേബ്യയിൽ പൊടിക്കാറ്റ് 74% കുറഞ്ഞതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 25 വർഷത്തിനിടയിലെ ഏറ്റവും കുറവ്…
പുതിയ മാറ്റവുമായി എമിറേറ്റ്സ്; എമിറേറ്റ്സിൽ ഇന്ത്യക്കാർക്ക് ഇനി ടിക്കറ്റ് ചാർജും EMI അടയ്ക്കാം
ദുബൈ: എമിറേറ്റ്സ് വിമാനത്തിൽ ഇനി ടിക്കറ്റ് ചാർജും EMI അടയ്ക്കാം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാണ് വിമാന നിരക്ക് മാസത്തവണകളായി അടക്കാൻ…
