ഒക്ടോബർ 17 വരെ സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ

ന്യൂഡൽഹി: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒക്ടോബർ 17 വരെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ നഗരങ്ങളിലേക്കും അവിടെനിന്നുമുള്ള സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച പുറപ്പെടുവിച്ച യാത്രാ നിർദേശത്തിലാണ് വിമാനക്കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ നിലവിലെ വിവരം കമ്പനിയുടെ വെബ്‌സൈറ്റ് വഴി പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദേശിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയ ബന്ധപ്പെടാനുള്ള വിവരങ്ങളിലേക്ക് […]

ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ

രാജ്യത്തെ പ്രധാന എയര്‍ലൈനായ ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഏവിയേഷന്‍ ടര്‍ബുലിന്‍ ഫ്യുവല്‍( എടിഎഫ്) വില വര്‍ധനയെ തുടര്‍ന്നാണ് ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അധിക ചാര്‍ജ് ബാധകമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര സര്‍വീസുകളില്‍ 375 രൂപ മുതല്‍ 1,300 രൂപ വരെ ഇന്ധന ചാര്‍ജ് സെസ് ഇനത്തിൽ വര്‍ധനവ് ഉണ്ടാകും. അന്താരാഷ്ട്ര സര്‍വീസുകളില്‍ 11,000 മുതല്‍ 10,000 വരെ ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. മിഡില്‍ ഈസ്റ്റിലെ […]

ഇൻഡിഗോയുടെ തലപ്പത്ത് ഇനി വില്ലി വാൽഷ്, ചുമതലയേറ്റു

ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനിയായ ഇൻഡിഗോയുടെ സിഇഒ ആയി വില്ലി വാൽഷ് ചുമതലയേറ്റു. ഐഎടിഎ ഡയറക്ടർ ജനറല‍ർ, ബ്രിട്ടീഷ് എയ‍ർവേയ്സ് സിഇഒ സ്ഥാനങ്ങൾ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഇന്ന് ചുമതലയേറ്റെടുത്തു. ഇൻഡിഗോയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് പീറ്റർ എൽബേഴ്‌സ് സിഇഒ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് വില്ലി വാൽഷ് എത്തുന്നത്. പൈലറ്റും ആഗോള വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഐ.എ.റ്റി.എ.യുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ച് വിരമിച്ച വ്യോമയാന മേഖലയിലെ പ്രമുഖനുമാണ് വാൾഷ്. മാർച്ച് 31 നാണ് ഇൻഡിഗോ അദ്ദേഹത്തെ […]

എക്കണോമി ക്ലാസ് യാത്രികർക്കായി പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

ന്യൂഡൽഹി: ഇനി മുതൽ ചെക്ക്- ഇൻ ലഗേജുകൾ ഇല്ലാതെ, ഹാന്റ് ല​ഗേജ് അഥവാ ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ് യാത്രികർക്കായി പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. ‘ഇൻഡിഗോ ലൈറ്റ്’ എന്ന പേരിലാണ് കമ്പനി ഈ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർ ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എൻട്രി ലെവൽ ടിക്കറ്റ് നിരക്കുകൾ ഇൻഡിഗോ നിശ്ചയിച്ചിട്ടുള്ളത്. ചെക്ക്-ഇൻ ബാഗേജ് ആവശ്യമില്ലാത്ത യാത്രക്കാർക്ക് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടും. ഇന്ന് […]

ഇന്ധനവില വർധന: രാജ്യത്ത് ഇന്ന് മുതൽ പ്രതിദിനം 250 വിമാന സർവീസുകൾ റദ്ദാക്കുന്നു

ന്യൂഡൽഹി: ഉയർന്ന ഇന്ധനച്ചിലവ് മറികടക്കാൻ പ്രമുഖ വിമാനക്കമ്പനികൾ ആഭ്യന്തര സർവീസുകൾ വെട്ടിച്ചുരുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഇന്ന് മുതൽ പ്രതിദിനം 250 ഓളം ആഭ്യന്തര സർവീസുകളാണ് നിർത്തലാക്കുന്നത്. വേനൽക്കാല വേനൽക്കാല അവധിക്കാലമായ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഈ നിയന്ത്രണം തുടരുമെന്നാണ് തുടരുമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ പ്രധാന വ്യോമയാന ഹബ്ബുകളെയാണ് സർവീസ് വെട്ടിച്ചുരുക്കൽ ഏറ്റവും കൂടുതൽ ബാധിക്കുക. . മുംബൈയിൽ നിന്ന് […]

ഖത്തറിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ദോഹ: ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് , ഇൻഡിഗോ വിമാന സർവീസുകൾ മെയ് ഒന്ന് മുതൽ പുനരാരംഭിക്കുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. മേഖലയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിനെ തുടർന്ന് ഇൻഷുറൻസ് കമ്പനികൾ വിമാനങ്ങൾക്ക് അനുമതി നൽകിയതോടെയാണ്‌ സർവീസുകൾ സാധാരണ നിലയിലാകുന്നത്. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ മെയ് […]

ഇൻഡിഗോ മസ്കത്ത് – ഹൈദരാബാദ് സർവീസ് പുനഃരാരംഭിക്കുന്നു

മസ്കത്ത് : മെയ് 14 മുതൽ ദിവസേനയുള്ള ഇൻഡിഗോ മസ്കത്ത് – ഹൈദരാബാദ് സർവീസുകൾ പുനരാരംഭിക്കും. വേനൽക്കാല യാത്രക്കാർക്ക് ആശ്വാസമാവുന്നതാവും സർവീസുകൾ. സ്കൂൾ അവധി ആയതുകൊണ്ട് പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് സർവീസ് പുനഃരാരംഭിക്കുന്നത്. ഇൻഡിഗോ എയർലൈനിന്റെ ഷെഡ്യൂൾ അനുസരിച്ച് ഫ്‌ളൈറ്റ് 6E 1274 2:50 AM ന് മസ്കത്തിൽ നിന്നും പുറപ്പെട്ട് 7:45 AM ന് ഹൈദരാബാദിൽ എത്തും. മടക്ക വിമാനം 6E 1273 […]