ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനിയായ ഇൻഡിഗോയുടെ സിഇഒ ആയി വില്ലി വാൽഷ് ചുമതലയേറ്റു. ഐഎടിഎ ഡയറക്ടർ ജനറലർ, ബ്രിട്ടീഷ് എയർവേയ്സ് സിഇഒ സ്ഥാനങ്ങൾ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഇന്ന് ചുമതലയേറ്റെടുത്തു. ഇൻഡിഗോയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് പീറ്റർ എൽബേഴ്സ് സിഇഒ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് വില്ലി വാൽഷ് എത്തുന്നത്. പൈലറ്റും ആഗോള വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഐ.എ.റ്റി.എ.യുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ച് വിരമിച്ച വ്യോമയാന മേഖലയിലെ പ്രമുഖനുമാണ് വാൾഷ്. മാർച്ച് 31 നാണ് ഇൻഡിഗോ അദ്ദേഹത്തെ പുതിയ സിഇഒ ആയി തീരുമാനിച്ചത്. ഇൻഡിഗോയുടെ അടുത്ത ഘട്ട വളർച്ചയ്ക്കും ആഗോള ലക്ഷ്യങ്ങൾക്കും നേതൃത്വം നൽകുന്നതിനായി വാൾഷ് സി.ഇ.ഒ ആയി ചുമതലയേറ്റതായി തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇൻഡിഗോ അറിയിച്ചു.
Related Posts
വെള്ളാപ്പള്ളിക്ക് കുരുക്ക്; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ ആദ്യ കുറ്റപത്രത്തിന് അംഗീകാരം
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ്…
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഇഡി
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍…
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം…
