ഇന്ധനവില വർധന: രാജ്യത്ത് ഇന്ന് മുതൽ പ്രതിദിനം 250 വിമാന സർവീസുകൾ റദ്ദാക്കുന്നു

ന്യൂഡൽഹി: ഉയർന്ന ഇന്ധനച്ചിലവ് മറികടക്കാൻ പ്രമുഖ വിമാനക്കമ്പനികൾ ആഭ്യന്തര സർവീസുകൾ വെട്ടിച്ചുരുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഇന്ന് മുതൽ പ്രതിദിനം 250 ഓളം ആഭ്യന്തര സർവീസുകളാണ് നിർത്തലാക്കുന്നത്. വേനൽക്കാല വേനൽക്കാല അവധിക്കാലമായ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഈ നിയന്ത്രണം തുടരുമെന്നാണ് തുടരുമെന്നാണ് റിപ്പോർട്ടുകൾ.

മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ പ്രധാന വ്യോമയാന ഹബ്ബുകളെയാണ് സർവീസ് വെട്ടിച്ചുരുക്കൽ ഏറ്റവും കൂടുതൽ ബാധിക്കുക. . മുംബൈയിൽ നിന്ന് ജയ്പൂർ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, നാഗ്പൂർ, പട്‌ന, ഭോപ്പാൽ എന്നീ റൂട്ടുകളിലെ സർവീസുകളുടെ എണ്ണം കുറയും. ഡൽഹിയിൽ നിന്ന് ഗോവ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ലഖ്‌നൗ, കൊച്ചി, കൊൽക്കത്ത എന്നീ നഗരങ്ങളിലേക്കുള്ള വിമാനങ്ങളാണ് കുറയ്ക്കുന്നത്. മടങ്ങിവരുന്ന സർവീസുകള വെട്ടിച്ചുരുക്കൽ ബെംഗളൂരുവിലെ കണക്റ്റിവിറ്റിയെയും ബാധിക്കും. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക്, യാത്രക്കാർക്ക്, പ്രത്യേകിച്ച് ഡൽഹി- കൊച്ചി റൂട്ടിലുള്ളവർക്ക് ഇത് തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *