വാഹനാപകടത്തില്‍ എ.ആര്‍ റഹ്മാന്റെ മകന് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ എ. ആര്‍ റഹ്മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് പരിക്ക്. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ളൈ ഓവറിന് സമീപം അമീന്‍ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോയമ്പേട്ടില്‍ നിന്ന് ചെന്നൈയിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍ തന്നെ അമീനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. അമീന്റെ പരിക്ക് ഗുരുതരമല്ല.

തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. അമീനും സുഹൃത്തും സഞ്ചരിച്ച പോര്‍ഷെ കാറിലേക്ക് വാഗണ്‍ ആര്‍ കാര്‍ ഇടിച്ചുകറുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍ അമീനെയും സുഹൃത്തിനെയും സമീപത്തെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഗണ്‍ ആര്‍ കാറിലുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ കലൈഞ്ജര്‍ സെന്റിനറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം മൂന്ന് പേരെയും ഡിസ്ചാര്‍ഡ് ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2015-ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ഓ കാതല്‍ കണ്‍മണി’ എന്ന ചിത്രത്തിലെ ‘മൗലാ സല്ലി വസല്ലിം’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് അമീന്‍ പിന്നിണി ഗാനരംഗത്തേക്ക് എത്തുന്നത്. അടുത്തിടെ രാം ചരണ്‍ നായകനായി എത്തിയ ‘പെഡ്ഡി’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലെ ‘ചികിരി ചികിരി’ എന്ന ഗാനവും അമീന്‍ ആലപിച്ചിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News