ദുബായിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ് : ഈ വർഷം ആദ്യപാദത്തിൽ എമിറേറ്റിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി പോലീസ് . സുരക്ഷാ പദ്ധതികളുടെ വിജയമാണ് റിപ്പോർട്ടിൽ പ്രതിഫലിക്കുന്നതെന്ന് ക്രിമിനൽ അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ഷംസി വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിരുന്നു. ബോധവത്കരണ പ്രചാരണങ്ങൾ ശക്തമാക്കിയും സൈബർ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചും റിപ്പോർട്ടുകളോടുള്ള പ്രതികരണശേഷി ഉയർത്തിയുമാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചത്. കുറ്റാന്വേഷണ വകുപ്പിന്റെ പ്രകടന അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എമിറേറ്റിലുടനീളമുള്ള സുരക്ഷാ സാഹചര്യങ്ങളും അധികൃതർ പരിശോധിച്ചു. നിലവിലെ പ്രവർത്തനസംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികളും യോഗത്തിൽ ചർച്ചയായി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News