മുഖ്യമന്ത്രി ചർച്ചയിൽ തന്റെ പേര് വിട്ട് പോയി : കെ മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർഥി ചർച്ചകളിൽ തന്റെ പേര് പരാമർശിക്കപ്പെടാത്തതിനെതിരെ പരോക്ഷ പ്രതികരണവുമായി കെ മുരളീധരൻ. “മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്ന്” പറഞ്ഞ മുരളീധരൻ, പാർട്ടിക്കുള്ളിൽ നടക്കുന്ന നേതൃത്വ ചർച്ചകളിൽ തനിക്കുള്ള പിന്തുണയും രാഷ്ട്രീയ അനുഭവവും അവഗണിക്കാനാകില്ലെന്ന സൂചനയാണ് നൽകിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ത്യൻ നാഷ്ണൽകോൺ​ഗ്രസ്സിനകത്ത് മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമായിരിക്കെയാണ് മുരളീധരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. കെ സി വേണു​ഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പ്രധാനമായി ഉയർന്നുവരുമ്പോൾ, മുതിർന്ന നേതാവായ മുരളീധരനെ പല രാഷ്ട്രീയ നിരീക്ഷകരും സാധ്യതാ പട്ടികയിൽ പോലും ഉൾപ്പെടുത്തിയിരുന്നില്ല.

അതേസമയം, തന്റെ രാഷ്ട്രീയ പാരമ്പര്യവും സംഘടനാ പ്രവർത്തന പരിചയവും ചൂണ്ടിക്കാട്ടി മുരളീധരൻ നടത്തിയ പരാമർശം കോൺഗ്രസിലെ ആഭ്യന്തര ചർച്ചകൾക്ക് കൂടുതൽ ചൂടേകിയിരിക്കുകയാണ്. പാർട്ടിയിൽ ഐക്യം നിലനിർത്തിക്കൊണ്ട് നേതൃത്വം തീരുമാനമെടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News