കെഎസ്‍ആര്‍ടിസിയില്‍ എനിക്ക് സൗജന്യം വേണ്ട, പകുതി നിരക്ക് മതി’

കൊച്ചി : യുഡിഎഫിന്‍റെ പ്രകടന പത്രികയില്‍ ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ നല്‍കുന്ന സൗജന്യയാത്ര. ഇത് സംബന്ധിച്ച കണക്കെടുപ്പ് ബസുകളില്‍ ഇതിനകം ആരംഭിച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സീരിയസ് ആയും തമാശയ്ക്കുമൊപ്പം ഈ വിഷയത്തില്‍ നിരവധി പോസ്റ്റുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ട്രാൻസ്‍വുമണും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരവുമായ ജാസി. തമാശരൂപേണയായിരുന്നു ജാസിയുടെ പ്രതികരണം.

”സർജറി ചെയ്ത വ്യക്തിയാണ് ഞാൻ. അപ്പോ ആളുകൾ ചോദിക്കും, നീ ഫുൾ സർജറി ചെയ്തോ എന്ന്. എന്നാൽ എനിക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര വേണ്ട. പകുതി നിരക്ക് മതി. 200 രൂപയാണ് ചാർജെങ്കിൽ ഞാൻ നൂറു രൂപയേ കൊടുക്കൂ. പകുതി പെണ്ണാണല്ലോ, അങ്ങനെയാണല്ലോ ആൾക്കാർ പറയുന്നത്. അപ്പോൾ എനിക്ക് പകുതി ആനുകൂല്യം കിട്ടട്ടെ. എന്തായാലും അതു ഞാൻ നേടിയെടുക്കുക തന്നെ ചെയ്യും. കെഎസ്ആർടിസിയിൽ സൗജന്യമായിട്ടു തന്നെ യാത്ര ചെയ്യുകയും ചെയ്യും. സൗജന്യയാത്ര തുടങ്ങിയിട്ടു വേണം കെഎസ്ആർടിസിയിൽ ഫ്രീ ആയി ഗവിക്കു പോകാൻ”, എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജാസി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *