ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി പിടിപ്പില്ലെന്ന് വി ഡി സതീശന്‍. അറ്റകുറ്റ പണികള്‍ മാത്രം മതിയെന്ന് വി ഡി സതീശന്‍ നിര്‍ദേശം നല്‍കി. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. മന്ത്രി മന്ദിരങ്ങളിലും കൂടുതല്‍ പണം ചിലവഴിച്ചു മോടി പിടിപ്പിക്കില്ല. യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും, റോഡ് ബ്ളോക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ നിയുക്ത മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്‌കോർട്ട് വേണ്ടെന്ന നിലപാട് വി ഡി സതീശന്‍ സ്വീകരിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല.

കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ വിഡി സതീശനെ വീട്ടില്‍ എത്തി കണ്ടിരുന്നു. പിന്നാലെയാണ് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നൽകിയിരിക്കുന്നതെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി തന്റെ സുരക്ഷാ വ്യൂഹം സംബന്ധിച്ച് നിര്‍ദേശം നല്‍കി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *