കുവൈത്തിൽ വീടിന് തീപിടിച്ച് അഞ്ചുപേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് എന്ന പ്രദേശത്ത് അപ്പാർട്ട്മെന്‍റിനു തീപിടിച്ച് അഞ്ചുപേർ മരിച്ചു. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. അൽ-സുമൂദ്, അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും അഞ്ചുപേരുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ചവർ അറബ് സ്വദേശികളാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സുരക്ഷാ-അഗ്നിബാധ പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *