കള്ളപ്പണ വെളുപ്പിക്കൽ കേസ്: സെന്തിൽ ബാലാജിയെ കുരുക്കാൻ വിജയ് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ജോലിക്ക് കോഴ കേസിൽ സെന്തിൽ ബാലാജിയെ കുരുക്കാനുള്ള നീക്കങ്ങളുമായി വിജയ് സർക്കാർ. പ്രോസിക്യൂഷൻ അനുമതി തേടി ഗവർണർക്ക് കത്ത് നൽകി. കള്ളപ്പണവെളുപ്പിക്കൽ നിയമത്തിലെ തുടർനടപടികൾക്ക് അനുമതി നൽകണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. കേസിലെ ഇഡി അപേക്ഷയിൽ തുടർനടപടികളുമായി മുന്നോട്ട് പോവുകയാണ് തമിഴ്നാട് സർക്കാർ.

തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അംഗീകരിച്ചതോടെ ഫയലുകൾ ലോക്ഭവനിൽ എത്തിക്കുകയായിരുന്നു. കേസിലെ നടപടികൾ വൈകിയത് ഡിഎംകെ സർക്കാർ തടസ്സങ്ങൾ സൃഷ്ടിച്ചത് കാരണമാണെന്ന് ഇഡി കത്തിൽ പറഞ്ഞിരുന്നു. 2011ലെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രി ആയിരിക്കെ കോഴവാങ്ങി നിയമനങ്ങൾ നടത്തി എന്നാണ് കേസ്. ആർ എൻ രവി ഗവർണർ ആയിരിക്കെ ഇഡി നൽകിയ കത്ത് രാജ്‌ഭവൻ സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ ഇഡി നേരിട്ട് തങ്ങളെ സമീപിക്കണമെന്നും, പിഎംഎൽഎ (PMLA) നിയമപ്രകാരം ആരോപിക്കപ്പെടുന്ന കുറ്റം ചെയ്‌തത് മന്ത്രിസ്ഥാനത്ത് ഉള്ളപ്പോഴെങ്കിൽ അനുമതി നൽകേണ്ടത് സർക്കാർ എന്നുമായിരുന്നു ഡിഎംകെ നിലപാട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News