‘ഒരാൾക്ക് ഒരു പദവി’; കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലെക്സ് ബോർഡ്‌

കോട്ടയം: കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എന്ന ആവശ്യവുമായി ഫ്ലെക്സ് ബോർഡ്‌. കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർഡ്‌ സ്ഥാപിച്ചിട്ടുള്ളത്. എംപിമാരും എംഎൽഎമാരും മണ്ഡലം ശ്രദ്ധിക്കട്ടെ എന്നും കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റിനെ ആണെന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ചില എംപിമാരെയും എംഎൽഎമാരെയും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിൽ ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് ചർച്ചകൾ തുടങ്ങുന്നതിനിടെയാണ് ബോർഡ് ഉയരുന്നത്. സ്ഥാനത്തിനായി കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ആന്‍റോ ആന്‍റണി, ഷാഫി പറമ്പിൽ എന്നീ എംപിമാർ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ. മാത്യു കുഴൽ നാടൻ എംഎൽഎയും പരിഗണനയിലുണ്ട്. ജോസഫ് വാഴയ്ക്കനായി ചെന്നിത്തല പക്ഷവും രംഗത്തുണ്ട്.

പരമാവധി 55 വയസിനകത്തുള്ളവർ തലപ്പത്തേക്ക് വരണമെന്നണ് നേതൃത്വത്തിന്റെ ആവശ്യം. ഭരണകാലയളവിൽ തന്നെ ഓടിനടന്ന് സംഘടന കെട്ടിപ്പടുക്കാൻ പ്രാപ്തരായവർ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് കോൺ​ഗ്രസിലെ ആവശ്യം. മന്ത്രിസഭയിൽ പുതുമുഖങ്ങളെയും യുവാക്കളെയും ഉൾപ്പെടുത്തിയ അതേ മാതൃക കെപിസിസി, ഡിസിസി പുനഃസംഘടനയിലും തുടരാനാണ് ആലോചന.

Leave a Reply

Your email address will not be published. Required fields are marked *