കോട്ടയം: കോട്ടയത്ത് വീണ്ടും ഫ്ലക്സ് യുദ്ധം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി കേസുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് കോട്ടയത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സിൽ ‘നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’ എന്നും ‘ഒന്നും മറന്നിട്ടില്ല വിജയാ’ എന്നും എഴുതിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി ഓഫീസിന് സമീപത്തും ഗാന്ധി സ്ക്വയറിലും പ്രസ് ക്ലബ്ബിനു മുന്നിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മാസപ്പടി […]
Tag: Flex Board
‘ഒരാൾക്ക് ഒരു പദവി’; കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലെക്സ് ബോർഡ്
കോട്ടയം: കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എന്ന ആവശ്യവുമായി ഫ്ലെക്സ് ബോർഡ്. കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. എംപിമാരും എംഎൽഎമാരും മണ്ഡലം ശ്രദ്ധിക്കട്ടെ എന്നും കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റിനെ ആണെന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ചില എംപിമാരെയും എംഎൽഎമാരെയും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിൽ ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് ചർച്ചകൾ തുടങ്ങുന്നതിനിടെയാണ് ബോർഡ് ഉയരുന്നത്. സ്ഥാനത്തിനായി കൊടിക്കുന്നിൽ […]
മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ
പാലക്കാട്: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘പുതുയുഗ കോൺഗ്രസ്’ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പുനഃസംഘടന ചർച്ചകൾ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് യുഡിഎഫ് മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി അധികാരമേറ്റതോടെയാണ് കെപിസിസി പ്രസിഡൻ്റ് പദത്തിൽ മറ്റൊരാളെ നിയമിക്കണമെന്ന ആവശ്യം ഉയർന്നത്. ഇപ്പോഴത്തെ വർക്കിങ് പ്രസിഡൻ്റ് പി.സി വിഷ്‌ണുനാഥും […]
ജർമൻ ഫുട്ബോൾ ടീമിനായി വെച്ച ഫ്ലെക്സിൽ ടീമംഗങ്ങൾക്കൊപ്പം ഹിറ്റ്ലറും
കേരളത്തിൽ ജർമൻ നാഷണൽ ഫുട്ബോൾ ടീമിന് വേണ്ടി വെച്ച ഫ്ലെക്സ് ബോർഡ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ജർമൻ ഇതിഹാസ താരങ്ങളായ ഒലിവർ കാൻ, മിഷേൽ ബല്ലാക്ക് അടക്കം ഇപ്പോഴത്തെ ജർമനിയുടെ സൂപ്പർ താരങ്ങളെല്ലാം ഫ്ലക്സ് ബോർഡിലുണ്ട്. എന്നാൽ അക്കൂട്ടത്തിൽ കേരളത്തിലെ ജർമൻ ഫാൻസ് അഡോൾഫ് ഹിറ്റലറെയും കിരീടമണിയിച്ച് പ്രതിഷ്ഠിച്ചിട്ടുണ്ട്. നിരവധി പേരാണ് ഹിറ്റ്‌ലറെ പ്രകീർത്തിച്ചുകൊണ്ട് കമന്റുകളിൽ എത്തുന്നത്. വിമർശനം വന്നതോടെ സമൂഹമാധ്യമത്തിൽ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ജർമനി […]
ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് ഡിഎംകെ
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് നടന്ന ഇന്ത്യ സഖ്യത്തിന്‍റെ നിർണായക യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരെ ഫ്ലക്സ് പ്രതിഷേധം നടത്തിയത് ആരാണെന്ന് വ്യക്തമാക്കി. തങ്ങളാണ് പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചതെന്ന് ഡിഎംകെ വ്യക്തമാക്കി. പാർട്ടി മുഖപത്രം ആയ മുരശൊലിയിലൂടെയാണ് ഡിഎംകെയുടെ സ്ഥിരീകരണം. പ്രവർത്തകരുടെ വികാരം ഇന്ത്യ സഖ്യത്തെ അറിയിച്ചതാണെന്നും ഡിഎംകെ മുഖപത്രം വിവരിച്ചിട്ടുണ്ട്. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും പരിഹസിച്ചാണ് ഇന്നലെ ഡൽഹി നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുത്ത മമത […]
പയ്യന്നൂര്‍ സിപിഐഎമ്മിലെ വിഭാഗീയത; നഗരത്തില്‍ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍
കണ്ണൂർ: പയ്യന്നൂര്‍ സിപിഐഎമ്മിലെ വിഭാഗീയത തെരുവിലേക്കും നീങ്ങുന്നു. വിഭാഗീയത വ്യക്തമാക്കി നഗരത്തില്‍ വീണ്ടും വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സിപിഐഎം പയ്യന്നൂര്‍ ഏരിയാ നേതൃത്വത്തിനെതിരെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഏരിയാ കമ്മിറ്റി പിരിച്ചുവിടണം എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലെ ആവശ്യം. നിങ്ങള്‍ തോല്‍പ്പിച്ചത് ഒരു വ്യക്തിയെയല്ല പ്രസ്ഥാനത്തെയാണെന്നും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്. ഏരിയാ സെക്രട്ടറി പി സന്തോഷ്, മുന്‍ എംഎല്‍എ സി കൃഷ്ണന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ […]
കോട്ടയം നഗരത്തിലെ കെ. സി വേണുഗോപാലിൻ്റെ ഫ്ലെക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ
കോട്ടയം: കോട്ടയം നഗരത്തിൽ സ്ഥാപിച്ചിരുന്ന കെ. സി വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ. വിജയശിൽപി കെ. സി വേണുഗോപാലെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് ഇന്നലെയാണ് സ്ഥാപിച്ചത്. അതേസമയം, ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് കെ. സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ആർക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകും. ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള […]
‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’; തൊടുപുഴയില്‍ വി. ഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സ്
ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടി തൊടുപുഴയില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോർഡ്. തൊടുപുഴ പട്ടയം കവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവന്‍ നാട് നയിക്കും’ എന്നാണ് ഫ്‌ളക്‌സിലെ വാചകം. വി ഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും എഴുതിയിട്ടുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ളക്‌സ് ഉയര്‍ത്തിയത്. അതേസമയം കണ്ണൂരിൽ വീണ്ടും വി. ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് ഉയര്‍ന്നു. നിയുക്ത മുഖ്യമന്ത്രിക്ക് […]
‘നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ’; മൂവാറ്റുപുഴയിൽ വീണ്ടും ഫ്ലക്സ്
കൊച്ചി: എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായി വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് ഇന്ന് രാവിലെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഫ്ലക്സ് ബോർഡ് സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ നീക്കം ചെയ്യുകയും ചെയ്തു. ഇന്നലെ എറണാകുളം ജില്ലയിൽ വി .ഡി സതീശനെ അനുക്കൂലിച്ചും പ്രതികൂലിച്ചുമായി ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നിരുന്നു. ഇന്നലെയാണ് ആലുവ ഡിസിസി ഓഫീസിന് മുന്നിൽ വി. ഡി സതീശന് […]
‘നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ’; മലപ്പുറത്ത് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു
മലപ്പുറം: കോൺഗ്രസ് നേതാവ് വി.ഡി സതീശന് അഭിവാദ്യവുമായി മലപ്പുറത്ത് ഫ്ലെക്സ് ബോർഡ് ഉയർന്നു. “നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് “അഭിവാദ്യങ്ങൾ എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചത്. കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പി.വി അൻവറിന് ആശംസകൾ നേർന്നുകൊണ്ടുള്ള ഫ്ലെക്സ് ബോർഡ് ബേപ്പൂരിലും ഉയർന്നിരുന്നു. അതിനിടെ, ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ് കാസ്റ്റുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കേരള യാത്ര എന്ന പേരിലാണ് […]
