സൗദിയിൽ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ക്ക് നിയന്ത്രണം

റിയാദ്: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഈജാര്‍. വാടകക്കരാറിലെ സെക്യൂരിറ്റി ഡിപ്പോസിറ്റുകൾ ഈജാര്‍ പ്ലാറ്റ്ഫോമിലൂടെ മാത്രമാക്കി. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ ലൈസന്‍സുകള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും വിധം ഈജാര്‍ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കും. റിയൽ എസ്റ്റേറ്റ് മേഖലയില്‍ വര്‍ധിച്ച് വരുന്ന തട്ടപ്പുകള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. തട്ടിപ്പുകൾ തടയുന്നതിനായുള്ള ഏകീകൃത സംവിധാനം അതോറിറ്റി ഉറപ്പുവരുത്തും. വാടകക്കരാറുകളിലെ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകകൾ ഇനി മുതൽ ‘ഇജാർ’ പ്ലാറ്റ്‌ഫോം വഴി മാത്രമായിരിക്കും കൈകാര്യം ചെയ്യുക. റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമുകൾ അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിക്കും. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കൃത്യമായ ചാനലുകൾ ഏജന്‍സികള്‍ ഒരുക്കണമെന്നും മന്ത്രാലയം കർശന നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *