34 ചോദ്യങ്ങള്‍; പരാജയം വിലയിരുത്താൻ ചോദ്യാവലിയുമായി സിപിഐഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചോദ്യാവലിയുമായി സിപിഐഎം. തോല്‍ക്കാന്‍ കാരണമായ വിഷയങ്ങള്‍ തേടുന്ന 34 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഏരിയാ കമ്മിറ്റികള്‍ക്കാണ് ചോദ്യാവലി നല്‍കിയിരിക്കുന്നത്. ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പ്രലപ്രദമായി നടന്നോ, ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടുണ്ടോ?, ലോക്‌സഭാ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എത്ര വോട്ട് കിട്ടി? ബിജെപി വോട്ടുകള്‍ എത്ര? സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം വിളിച്ചോ? യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ, പരാജയത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? അവ എങ്ങനെയാണ് ഏരിയാ കമ്മിറ്റിയുടെ കീഴില്‍ പ്രതിഫലിച്ചത്? തുടങ്ങിയവയാണ് ചോദ്യാവലിയില്‍ ഉള്ളത്.

അതേസമയം, തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് പറഞ്ഞു. വിമര്‍ശനത്തിന് അതീതരായി ആരുമില്ലെന്നും, തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്തവുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജനും പ്രതികരിച്ചു.34 ചോദ്യങ്ങള്‍; പരാജയം വിലയിരുത്താൻ ചോദ്യാവലിയുമായി സിപിഐഎം

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News