ബുക്കിംഗ് തുടങ്ങി രണ്ട് ദിവസത്തിൽ 5,000 ടിക്കറ്റുകൾ വിറ്റുപോയി; കന്നിയാത്രക്കൊരുങ്ങി ഇത്തിഹാദ് റെയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: യുഎഇയുടെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വെറും രണ്ട് ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്തത് 5,000-ത്തിലധികം യാത്രക്കാർ. ബുക്കിംഗ് ആരംഭിച്ചതോടെ യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത സൗജന്യ മൊബൈൽ ആപ്ലിക്കേഷനായി ‘ഇത്തിഹാദ് റെയിൽ’ മാറി.

ജൂൺ 30-ന് ആരംഭിക്കുന്ന അബുദാബി – ഫുജൈറ ആദ്യഘട്ട സർവീസിന് മുന്നോടിയായാണ് ഈ വൻ ജനത്തിരക്ക്. വരും മാസങ്ങളിൽ കൂടുതൽ എമിറേറ്റുകളിലേക്ക് സർവീസ് വ്യാപിപ്പിക്കും. സെപ്റ്റംബർ 30 മുതൽ അബുദാബി, ദുബായ്, അൽ ദൈദ്, ഫുജൈറ എന്നിവയെ ബന്ധിപ്പിച്ചുള്ള സർവീസുകൾ ആരംഭിക്കും. തുടർന്നുള്ള ഘട്ടങ്ങളിൽ അൽ ദഫ്ര, ഷാർജ സ്റ്റേഷനുകളും സജീവമാകും.

യുഎഇയുടെ ‘പ്രൊജക്ട്സ് ഓഫ് ദി 50’ പദ്ധതിയുടെ ഭാഗമായി പാസഞ്ചർ റെയിൽ പ്രഖ്യാപിച്ച് അഞ്ച് വർഷം തികയും മുൻപാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്. യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകൾ വാങ്ങാനും സീറ്റുകൾ തിരഞ്ഞെടുക്കാനും ബുക്കിംഗുകൾ നിയന്ത്രിക്കാനും സാധിക്കും.

അതേസമയം, അബുദാബി – ഫുജൈറ റൂട്ടിലെ പ്രാരംഭ യാത്രാ നിരക്കുകൾ ഇതിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് ക്ലാസുകളിലായാണ് യാത്ര ഒരുക്കിയിരിക്കുന്നത്:

കംഫർട്ട് ക്ലാസ്: ടിക്കറ്റ് നിരക്ക് 55 ദിർഹം മുതൽ ആരംഭിക്കുന്നു. ഉറപ്പായ സീറ്റ്, വൈ-ഫൈ, എല്ലാ സീറ്റുകളിലും പവർ സോക്കറ്റുകൾ, മികച്ച ലഗേജ് സൗകര്യം എന്നിവ ഇതിൽ ലഭിക്കും.

പ്രീമിയം ക്ലാസ്: ടിക്കറ്റ് നിരക്ക് 120 ദിർഹം മുതൽ ആരംഭിക്കുന്നു. കൂടുതൽ വീതിയേറിയ സീറ്റുകൾ, യാത്രക്കാർക്ക് സൗജന്യ ലഘുഭക്ഷണങ്ങളും പാനീയങ്ങളും എന്നിവയാണ് ഇതിന്റെ പ്രത്യേകത.

മുതിർന്ന പൗരന്മാർ, കുട്ടികൾ, ശിശുക്കൾ എന്നിവർക്കായി പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഗ്രൂപ്പ് ബുക്കിംഗുകൾ, ടൂർ പാക്കേജുകൾ, സ്കൂൾ യാത്രകൾ, കമ്പനി ജീവനക്കാരുടെ യാത്രകൾ എന്നിവയ്ക്കായി പ്രത്യേക കോർഡിനേഷൻ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News