എൽസ 3 കപ്പൽ അപകടം; കടലിലേക്കൊഴുകിയത് ടൺ കണക്കിന് രാസവസ്തുക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ എം.എസ്.സി. എൽസ 3 കപ്പൽ മുങ്ങിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്താത്തതിനെ വിമർശിച്ച് ഹൈക്കോടതി. പരിസ്ഥിതി ആഘാതമടക്കമുള്ള വിഷയത്തിൽ സ്വതന്ത്രമായ പരിശോധന അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ മന്ത്രാലയത്തോട് നിലപാട് അറിയിക്കാനും നിർദേശിച്ചു. മന്ത്രാലയത്തെ സ്വമേധയാ കക്ഷിചേർത്തുകൊണ്ടാണ് നിർദേശം. ഏത് ഏജൻസിയെയായിരിക്കും പഠനത്തിനായി നിയോഗിക്കുക, എങ്ങനെയായിരിക്കും പഠനം, എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകും എന്നതടക്കമുള്ള വിവരങ്ങൾ അറിയിക്കണം. ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കപ്പലപകടം ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ അടക്കം നൽകിയ പൊതുതാത്പര്യ ഹർജികളാണ് പരിഗണിച്ചത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News