സംസ്ഥാനത്ത് കൂടുതലുള്ളത് ഷിഗെല്ല സോണിയേ; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

കണ്ണൂർ: ഷിഗെല്ല ബാക്ടീരിയ ഉണ്ടാക്കുന്ന, കുടലിലെ ഗുരുതരമായ അണുബാധയാണ് ഷിഗെല്ലോസിസ്. അതിശക്തമായ വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വെള്ളംപോലെ മലംപോകുന്ന അവസ്ഥയും മലത്തോടൊപ്പം രക്തവും ചേർന്നുപോകുന്ന അവസ്ഥയുമുണ്ടാകാം. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും അപകടസാധ്യത കൂടും. ഭൂരിപക്ഷം കേസിലും മരുന്നുകളും ഒ.ആർ.എസുംകൊണ്ട് ചികിത്സിക്കാം. അപൂർവമായി തലച്ചോറിൽ നീർക്കെട്ടുണ്ടായി സങ്കീർണമാവാം. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. രോഗിയുടെ മലം കൾച്ചർചെയ്താണ് രോഗാണുവിനെ കണ്ടെത്തുക. അണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ഒന്നുരണ്ടുദിവസത്തിനകം ലക്ഷണങ്ങൾ തുടങ്ങും. ഏഴുദിവസംവരെ നീണ്ടുനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *