ദുബായ് ഹ്യുമാനിറ്റേറിയൻ അതോറിറ്റി ബോർഡ് രൂപവത്കരിച്ച് ശൈഖ് മുഹമ്മദ്

ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഹ്യുമാനിറ്റേറിയൻ അതോറിറ്റിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് രൂപവത്കരിച്ചുകൊണ്ട് ഉത്തരവിട്ടു. മുഹമ്മദ് ഇബ്രാഹിം അൽ ശൈബാനിയാണ് ബോർഡിന്റെ ചെയർമാൻ. അബ്ദുല്ല അബ്ദുൽ റഹ്‌മാൻ അൽ ശൈബാനിയാണ് വൈസ് ചെയർമാൻ. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതിമുതൽ ഉത്തരവ് നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. 2003-ൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം സ്ഥാപിതമായ അതോറിറ്റി ലോകത്തിലെ ഏറ്റവും വലിയ മാനുഷിക കേന്ദ്രവും ലോകത്തിലെ ഏക ഹ്യുമാനിറ്റേറിയൻ ഫ്രീ സോണുമാണ്. ലോകമെമ്പാടുമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ യു.എ.ഇ.യുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇത് കരുത്തുപകരാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *