കുവൈത്ത് സിറ്റി: സൗദിയിലെ എണ്ണകേന്ദ്രങ്ങൾക്ക് നേരെ ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇത്തരം നടപടികൾ മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്ന് കുവൈത്ത് വ്യക്തമാക്കി. ചൊവ്വാഴ്ച പെട്രോളിയം കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണ ശ്രമം, സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കുവൈത്ത് കൂട്ടിച്ചേർത്തു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ സൗദി ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നത്. സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ എല്ലാവിധ പിന്തുണയും നൽകുന്നതായും കുവൈത്ത് വ്യക്തമാക്കി.
Related Posts
കുവൈത്തിൽ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ സേവനം ഇന്ന് മുതൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ കോൺസുലർ (ICAC) ആപ്ലിക്കേഷൻ സെന്ററുകൾ ഇന്ന് മുതൽ സേവനങ്ങൾ പുനഃരാരംഭിക്കും. സെന്ററുകൾ വഴിയുള്ള കോൺസുലർ,…
വ്യാജ മെഡിക്കൽ ഉപകരണങ്ങൾ; തിരിച്ചറിയാൻ മാർഗനിർദേശങ്ങളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: വ്യാജ മെഡിക്കൽ ഉപകരണങ്ങൾ വിപണിയിൽ വ്യാപകമാകുന്നതിനിടെ പൊതുജനങ്ങൾക്ക് വിപുലമായ ബോധവൽക്കരണ കാമ്പയിനുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. വ്യാജവും ഗുണനിലവാരമില്ലാത്തതുമായ…
ആഗോള സമാധാന സൂചിക; ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തർ
ദോഹ: മിഡിൽ ഈസ്റ്റിലെയും വടക്കൻ ആഫ്രിക്കയിലെയും (മിന റീജിയൻ) ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തർ. 2026ലെ ആഗോള സമാധാന സൂചിക…
