മസ്കത്ത്: വ്യാജ മെഡിക്കൽ ഉപകരണങ്ങൾ വിപണിയിൽ വ്യാപകമാകുന്നതിനിടെ പൊതുജനങ്ങൾക്ക് വിപുലമായ ബോധവൽക്കരണ കാമ്പയിനുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. വ്യാജവും ഗുണനിലവാരമില്ലാത്തതുമായ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും തിരിച്ചറിയാൻ സഹായിക്കുന്നതാണ് കാമ്പയിൻ. രോഗികളുടെ സുരക്ഷയെയും ചികിത്സാ ഫലത്തെയും ബാധിക്കുന്ന വ്യാജ ഉൽപന്നങ്ങൾ വാങ്ങി വഞ്ചിതരാകരുതെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.ഉൽപന്നത്തിന്റെ പേര്, രാജ്യം, ഉപയോഗിക്കേണ്ട രീതികൾ എന്നിവ കൃത്യമായി രേഖപ്പെടുത്താത്തതും നിലവാരമില്ലാത്തതുമായ പാക്കിങ്ങിലൂടെ വ്യാജ ഉൽപന്നങ്ങളെ തിരിച്ചറിയാനാകും. ലേബലുകളിലെ അക്ഷരത്തെറ്റുകൾ, വ്യക്തതയില്ലാത്ത പ്രിന്റിങ്, നിർമാണ കമ്പനിയുടെ യഥാർത്ഥ ലോഗോയുടെ അഭാവം എന്നിവയും വ്യാജന്മാരെ പൂട്ടാൻ സഹായിക്കും. ഒഫീഷ്യൽ വാറന്റിയോ ആഫ്റ്റർ സെയിൽസ് സർവീസോ ഇല്ലാതിരിക്കുക, കൃത്യമായ സീരിയൽ നമ്പറുകൾ രേഖപ്പെടുത്താതിരിക്കുക എന്നിവയും വ്യാജ ഉൽപന്നങ്ങളുടെ അടയാളങ്ങളാണ്.
Related Posts
2026 ആദ്യ പകുതിയിൽ സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് ലാഭം 14.77 കോടിയായി കുറഞ്ഞു
റിയാദ്: 2026 ആദ്യ പകുതിയിൽ സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് ലാഭം 14.77 കോടി റിയാലായി. സൗദി തദാവുൽ ഹോൾഡിങ കമ്പനിയാണ്…
യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ ഇനി സേവനങ്ങൾക്കായി നേരിട്ടെത്തേണ്ട
ദുബായ്: യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി നേരിട്ടെത്തുന്ന രീതിയില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇനി…
ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ഇനി രണ്ട് ദിവസം മാത്രം
ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിന്റെ അവസാന തിയ്യതി ഈ മാസം 31ന് അവസാനിക്കും. നിങ്ങള് വിദേശത്തേക്ക് മാറിയതുകൊണ്ട് മാത്രം…
