അബുദാബി : അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കുന്നതോടെ യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ചു. സേവനങ്ങൾക്ക് അപ്പോയിന്റമെന്റ് എടുക്കാൻ പുതിയ വെബ്സൈറ്റും പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് ഇനി അപ്പോയന്റ്മെന്റ് എടുക്കേണ്ടത്. രാവിലെ 9 മുതൽ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാൻ സൗകര്യമുണ്ടാകും. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയാണ് സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി 16 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
Related Posts
ഒമാൻ സുൽത്താൻ ഫ്രാൻസിലേക്ക് തിരിച്ചു
മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച ഫ്രാൻസിലേക്ക് തിരിച്ചു. 2020 ജനുവരിയിൽ…
ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് മേഖല വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര…
ദുബൈയിൽ ഹെൽമറ്റില്ലാതെ സൈക്കിളിൽ യാത്ര ചെയ്യുന്നവർ കുടുങ്ങും
ഷാർജ: ഇ-സ്കൂട്ടുറുകളെയും സൈക്കിളുകളെയും നിരീക്ഷിക്കുന്ന പ്രത്യേക പൊലീസ് വിഭാഗം മെയ് ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കും. റോഡുകളിലും സൈക്കിൾ പാതകളിലും ഇവരുടെ…
