മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച ഫ്രാൻസിലേക്ക് തിരിച്ചു. 2020 ജനുവരിയിൽ ഒമാന്റെ ഭരണം ഏറ്റെടുത്ത ശേഷം യൂറോപ്യൻ രാജ്യത്തിലേക്ക് സുൽത്താൻ നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ഭരണതല സന്ദർശനമാണിത്.
സന്ദർശന വേളയിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉന്നതതല ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം വാണിജ്യം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള വഴികളും ഇരു നേതാക്കളും ചർച്ച ചെയ്യും.
