Tag: oman

ഒമാനിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

മസ്കറ്റ്: അറേബ്യൻ കടൽത്തീര മേഖലകളിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം മൂലം ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഒക്ടോബർ 3 ശനിയാഴ്ച വരെ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ തീരദേശ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും മഴയും കാരണം റോഡുകളിൽ കാഴ്ചപരിധി കുറയാൻ […]
Read more

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന കപ്പലിന് നേരെ ഒമാനിലെ മുസന്ദം തീരത്തോട് ചേർന്ന് ആക്രമണം. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ പതാകയുമായി സഞ്ചരിച്ച എംവി കേപ് ദാവോ എന്ന ബൾക്ക് കാരിയർ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒമാനിലെ മുസന്ദം ഗവർണറേറ്റ് തീരത്തിന് സമീപമാണ് സംഭവം. കപ്പലിലുണ്ടായിരുന്ന 19 ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എംബസി […]
Read more

ഒമാൻ – യുഎഇ റെയിൽ പദ്ധതി; 2027 അവസാനത്തോടെ പരീക്ഷണ ഓട്ടം ആരംഭിക്കും

ഒമാനെയും യുഎഇയെയും പരസ്പരം ബന്ധിപ്പിക്കുന്ന ആദ്യ റെയിൽവേ പദ്ധതിയുടെ പരീക്ഷണ ഓട്ടം 2027 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ആരംഭിക്കും. രണ്ട് ഗൾഫ് അയൽരാജ്യങ്ങൾക്കുമിടയിൽ യാത്രാ-ചരക്ക് തീവണ്ടി ഗതാഗതം ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ഈ പദ്ധതിയുടെ വിവരങ്ങൾ ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതികവിദ്യ മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മആവാലിയാണ് വ്യക്തമാക്കിയത്.238 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കൂറ്റൻ റെയിൽവേ പദ്ധതി ‘ഹഫീത് റെയിൽ’ (Hafeet Rail) എന്ന കമ്പനിയാണ് വികസിപ്പിക്കുന്നത്. ഒമാൻ റെയിൽ, ഇത്തിഹാദ് റെയിൽ, മുബാദല ഇൻവെസ്റ്റ്‌മെന്റ് […]
Read more

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ആരോ​ഗ്യ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന നിയമവുമായി ഒമാൻ

മസ്കത്ത്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കും സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി ഒമാൻ. ഇന്ത്യയിലെ ചികിത്സാ ചെലവുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുംബൈയിലെ ഒമാൻ കോൺസുലേറ്റ് ജനറലിന്റെ പുതിയ മുന്നറിയിപ്പ്.ഇന്ത്യയിൽ അടിയന്തര വൈദ്യസഹായവും ആശുപത്രിവാസവും ആവശ്യമായി വരുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കോൺസുലേറ്റിന്റെ യാത്രാ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പ്രത്യേകിച്ചും ഇൻ്റൻസീവ് കെയർ (ഐസിയു) ചികിത്സ ആവശ്യമുള്ള ഘട്ടങ്ങളിൽ വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത വരാൻ സാധ്യതയുണ്ടെന്നും ഇത് യാത്രക്കാരെ പ്രയാസത്തിലാക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.അപകടങ്ങൾ, മെഡിക്കൽ അത്യാഹിതങ്ങൾ എന്നിവയ്ക്കുള്ള ചികിത്സാ […]
Read more

ഒമാനിൽ പന്ത്രണ്ട് ഇനം പഫർ മത്സ്യങ്ങൾക്ക് വിലക്ക്

മസ്കറ്റ്: ഒമാനിൽ പന്ത്രണ്ട് ഇനം പഫർ മത്സ്യങ്ങൾക്ക് ഭക്ഷ്യസുരക്ഷ ​ഗുണനിലവാര കേന്ദ്രം വിലക്കേർപ്പെടുത്തി. ചിലയിനം പഫർ മത്സ്യങ്ങളിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആരോത്രോൺ ഹിസ്പിഡസ്, ആരോത്രോൺ നി​ഗ്രോപങ്ക്ടാറ്റസ്, കാന്തി​ഗാസ്റ്റർ വാലന്റിനി, ആരോത്രോൺ ഇമ്മാകുലേറ്റസ്, ചെലോനോഡോൺ പടോക, ഡയഡോൺ ലിറ്റുറോസസ്, ആരോ​ത്രോൺ, ല​ഗോസെഫലസ് ലുനാറിസ്, ഡയോഡോൺ ഹെെസ്ട്രിക്സ്, ആരോത്രോൺ മെലീ​ഗ്രിസ്, ല​ഗോഫലസ് സ്കെറാറ്റസ്, ഡയഡോൺ ഹോളോകാന്തസ് എന്നീ പന്ത്രണ്ട് ഇനം പഫർ മത്സ്യങ്ങളുടെ വ്യാപാരം, ഉപഭോ​ഗം എന്നിവയാണ് നിരോധിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതിരിക്കുന്നത്. […]
Read more

ആറാമത് സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് തുടക്കം

മസ്കറ്റ്: ഒമാൻ സൈക്ലിംഗ് ഫെഡറേഷനും ദോഫാർ മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് ദോഫാർ ഗവർണറേറ്റിൽ ആവേശകരമായ തുടക്കം. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ അന്താരാഷ്ട്ര കായിക മാമാങ്കത്തിൽ ആതിഥേയരായ ഒമാൻ ഉൾപ്പെടെ യുകെ, ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രേലിയ, സൗദി അറേബ്യ തുടങ്ങി 28 രാജ്യങ്ങളിൽ നിന്നുള്ള 95 പ്രമുഖ സൈക്ലിസ്റ്റുകളാണ് മാറ്റുരയ്ക്കുന്നത്. ദോഫാറിന്റെ പ്രകൃതിഭംഗിയും സാംസ്‌കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം ലോക സൈക്ലിംഗ് ഭൂപടത്തിൽ ഒമാന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ് […]
Read more

കഴിവില്ലെന്നു പറഞ്ഞ് ജീവനക്കാരെ പിരിച്ചുവിടുന്നു ; നടപടിയുമായി ഒമാൻ

മസ്കത്ത്: തൊഴിലാളികളുടെ പ്രവർത്തനക്ഷമത കുറവാണെന്ന് ആരോപിച്ച് ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് കഴിയില്ലെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് അറിയിച്ചു. തൊഴിൽ നിയമപ്രകാരം, തൊഴിലാളികളോട് പ്രകടനത്തിലെ കുറവ് കൃത്യമായി വ്യക്തമാക്കി മുൻകൂട്ടി നോട്ടീസ് നൽകണം. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കുറഞ്ഞത് 6 മാസത്തെ സാവകാശം നിർബന്ധമായും നൽകിയിരിക്കണം. പ്രകടനവുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളും ജീവനക്കാരൻ സൂക്ഷിച്ചുവെക്കുകയും, ലഭിക്കുന്ന സമയപരിധി കഴിവുകൾ മെച്ചപ്പെടുത്താൻ പരമാവധി ഉപയോഗിക്കുകയും വേണം. എന്നിട്ടും പുരോ​ഗതിയില്ലെന്ന് കണ്ടെത്തി കരാർ റദ്ദാക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അത് […]
Read more

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ

ദോഹ: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടെ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ. വിവിധ വിഷയങ്ങൾ ചർച്ചയായി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും പൊതു താൽപര്യമുള്ള പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. അമീരി ദിവാനിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അമീറിന്റെ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും ഒമാൻ […]
Read more

കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത, കാഴ്ചാപരിധി കുറയും; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

മസ്കത്ത്: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദോഫാർ തീരങ്ങളിലും സമീപത്തുമുള്ള മലനിരകളിലും മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽമഴയും അനുഭവപ്പെടും. അറബിക്കടൽ, ഒമാൻ കടൽ തീരപ്രദേശങ്ങളിൽ കുറഞ്ഞ മേഘങ്ങളും മഞ്ഞും രൂപപ്പെടാൻ സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം അൽ ഹജർ മലയോര മേഖലകളിൽ ശക്തമായ മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യയുണ്ട്. മരുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും കാഴ്ചപരിധി കുറയുന്നതിനാൽ വാഹനം ഓടിക്കുന്നവർ […]
Read more

ഒമാൻ തീരത്ത് കപ്പലിന് നേർക്ക് അജ്ഞാത വസ്തു പതിച്ചു, ആക്രമണത്തിൽ എൻജിൻ റൂമിന് കേടുപാടുകൾ

മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം. തിരിച്ചറിയാത്ത വസ്തു വന്ന് പതിച്ചാണ് കപ്പലിന് കേടുപാടുകൾ സംഭവിച്ചതെന്ന് യുകെ സമുദ്ര വ്യാപാര പ്രവർത്തന വിഭാഗം അറിയിച്ചു. ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം നടന്നത്. ആക്രമണത്തിൽ കപ്പലിന്‍റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിച്ചു. തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ വ്യക്തമാക്കി. […]
Read more

Recent News