റിയാദ് : പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ സൗദിയ എയർലൈൻസ് ഭാഗികമായി പുനരാരംഭിക്കുന്നു. സൗദി അറേബിയയുടെ ദേശീയ വിമാന കമ്പനിയാണ് സൗദിയ എയർലൈൻസ്. ഏപ്രിൽ 11 മുതൽ ദുബായ് , അബുദാബി , അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുക്കപ്പെട്ട സർവീസുകൾ വീണ്ടും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്നും അബുദാബി , ദുബായ് , അമ്മാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഭാഗികമായി തുടങ്ങുന്നത് . മേഖലയിലെ സാഹചര്യങ്ങൾ അനുസരിച്ച് വിമാനത്തിന്റെ സമയം പോലുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് സൗദിയയുടെ ഔദ്യോഗിക ആപ്പോ വെബ്സൈറ്റോ വഴി വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് സൗദിയ യാത്രക്കാരോട് നിർദേശിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിൽ വരുന്നത് അനുസരിച്ച് കൂടുതൽ വിവരങ്ങൾ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ എയർലൈൻ വ്യക്തമാക്കി.
Related Posts
ഒമാൻ ഭരണാധികാരി ഞായറാഴ്ച്ച ഫ്രാൻസ് സന്ദർശിക്കും
മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഞായറാഴ്ച ഫ്രാൻസ് സന്ദർശിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റ് ഔദ്യോഗിക…
ജൂണിൽ മാത്രം അനുവദിച്ചത് 18,000 ഇൻഫ്രാസ്ട്രപക്ചർ ലൈസൻസുകൾ; റിപ്പോർട്ട് പുറത്തുവിട്ട് റിയാദ് റീജിയൻ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട്സ് സെന്റർ
റിയാദ്: റിയാദ് റീജിയൻ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട്സ് സെന്റർ 2026 ജൂൺ മാസത്തെ റിപ്പോർട്ട് പുറത്തുവിട്ടു. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മാനദണ്ഡങ്ങൾ…
പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ ചേപ്പാട് സ്വദേശി ബിജു (57) മലസിലെ ഒബൈദ് ആശുപത്രിയിൽ ആണ്…
