കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ കോൺസുലർ (ICAC) ആപ്ലിക്കേഷൻ സെന്ററുകൾ ഇന്ന് മുതൽ സേവനങ്ങൾ പുനഃരാരംഭിക്കും. സെന്ററുകൾ വഴിയുള്ള കോൺസുലർ, പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ പുനഃരാരംഭിക്കുമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപേക്ഷകർക്ക് വാക്ക്-ഇൻ ആയോ ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തുകൊണ്ടോ സേവനങ്ങൾ നേടാമെന്ന് എംബസി അറിയിച്ചു. ഓൺലൈൻ അപ്പോയിന്റ്മെന്റുകൾ തിരഞ്ഞെടുക്കുന്നവർ അപേക്ഷിക്കുമ്പോൾ ആവശ്യമായ കാറ്റഗറി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.നിർദ്ദിഷ്ട കോൺസുലർ, പാസ്പോർട്ട്, വിസ ഫീസുകൾക്കൊപ്പം, ഓരോ സേവനത്തിനും DU ഡിജിറ്റൽ ഗ്ലോബൽ ആറ് കുവൈത്ത് ദിനാർ ഫീ ഈടാക്കും. അപേക്ഷാ ഫോമുകൾ, ഫോട്ടോഗ്രാഫി, ഡോക്യുമെന്റ് ടൈപ്പിങ്, ആഭ്യന്തര കൊറിയർ സേവനങ്ങൾ, പ്രിന്റിങ്, ഫോട്ടോകോപ്പി എന്നിങ്ങനെയുള്ള അധിക സേവനങ്ങൾ സർവീസ് ചാർജിൽ ഉൾപ്പെടും.
DU ഡിജിറ്റൽ ഗ്ലോബലാണ് സെന്ററുകൾ നടത്തുക. നടപടിക്രമങ്ങൾ പാലിച്ച് കുവൈത്തിലെ അപേക്ഷകർക്ക് കോൺസുലർ സേവനങ്ങൾ നൽകും. മൂന്ന് ICACകളും ദിവസവും രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെ പ്രവർത്തിക്കും.
ICAC കളുടെ സ്ഥലങ്ങൾ:
കുവൈത്ത് സിറ്റി ICACഅൽ ജൗഹറ ടവർ, ഒന്നാം നില, ഖിബല, ബ്ലോക്ക് 11, പ്ലോട്ട് 11,സാലിം അൽ മുബാറക് സ്ട്രീറ്റ്,കുവൈത്ത് സിറ്റി.
ഫഹാഹീൽ ICACസമ മാൾ, മൂന്നാം നില,യൂണിറ്റ് 55, പ്ലോട്ട് നമ്പർ 21, ഫഹാഹീൽ.
ദജീജ് ഐസിഎസി വഹാ മാൾ, ഗ്രൗണ്ട് ഫ്ളോർ,യൂണിറ്റുകൾ 37 & 38, അൽ ദജീജ്.
