റിയാദ്: കാനഡയുമായി സൈനിക, പ്രതിരോധ സഹകരണം വർധിപ്പിക്കാൻ സൗദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക, പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യാനായി സൗദി എക്സിക്യൂട്ടീവ് കാര്യ പ്രതിരോധ സഹമന്ത്രി ഖാലിദ് അൽബിയാരിയും കാനഡ ദേശീയ പ്രതിരോധ സഹമന്ത്രി സ്റ്റെഫാനി ബെക്കുമായി കൂടിക്കാഴ്ച നടത്തി. സൗദി മന്ത്രി കാനഡയിൽ ഔദ്യോഗിക സന്ദർശനം നടത്തവേയാണ് ചർച്ച. കനേഡിയൻ ദേശീയ പ്രതിരോധ വകുപ്പ് ആസ്ഥാനത്ത് നടന്ന യോഗം ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങൾ അവലോകനം ചെയ്തു. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും സഹകരണം വർധിപ്പിക്കാനുള്ള അവസരങ്ങൾ പരിശോധിക്കുകയും ചെയ്തു. അൽബിയാരി ഒട്ടാവ സർവകലാശാലയും സന്ദർശിച്ചു. സർവകലാശാലയിൽ പഠിക്കുന്ന, സൗദി പ്രതിരോധ മന്ത്രാലയത്തിലെ ഡോക്ടർമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Related Posts
തെറ്റായ രീതിയിൽ മരുന്ന് ഉപയോഗിച്ച് പ്രചരണം; രണ്ട് ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ആരോഗ്യ മന്ത്രാലയം
റിയാദ്: പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ സൗന്ദര്യവർദ്ധക ഉത്പന്നത്തിന്റെ പരസ്യം പ്രചരിപ്പിച്ച രണ്ട് ഡോക്ടർമാരുടെ പ്രൊഫഷണൽ ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് ആരോഗ്യ…
കരടിക്കുഞ്ഞുങ്ങളെ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച യുവതി പിടിയിൽ
ദുബായ് : അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ കരടിക്കുഞ്ഞുങ്ങളെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏഷ്യക്കാരി പിടിയിൽ. ദുബായ്…
സൗദിയിൽ തമിഴ്നാട് പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. പടിഞ്ഞാറൻ പ്രവിശ്യയായ യാംബുവിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ ‘ആര്യാസ്’…
