തെറ്റായ രീതിയിൽ മരുന്ന് ഉപയോ​ഗിച്ച് പ്രചരണം; രണ്ട് ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ആരോഗ്യ മന്ത്രാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ സൗന്ദര്യവർദ്ധക ഉത്പന്നത്തിന്റെ പരസ്യം പ്രചരിപ്പിച്ച രണ്ട് ഡോക്ടർമാരുടെ പ്രൊഫഷണൽ ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് ആരോഗ്യ മന്ത്രാലയം. എക്സ്റ്റേർണൽ ഉപയോഗത്തിനുള്ള ‘എക്സോസോം’ എന്ന ഉത്പന്നം സുരക്ഷിതമായ കുത്തിവെപ്പ് എന്ന രീതിയിൽ പ്രചരിപ്പിച്ചതിനാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ഹെൽത്ത് പ്രൊഫഷൻസ് പ്രാക്ടീസ് നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ രീതിയിലാണ് ഇവർ പരസ്യം ചെയ്തതെന്ന് മന്ത്രാലയം കണ്ടെത്തി. ലൈസൻസ് റദ്ദാക്കപ്പെട്ട ഡോക്ടർമാരിൽ ഒരാൾ തന്റെ സഹോദരനായ മറ്റേ ഡോക്ടറിൽ നിന്ന് ഈ കുത്തിവെപ്പ് സ്വീകരിക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചത്.

ഉത്പന്നം തികച്ചും സുരക്ഷിതമാണെന്ന് വരുത്തിത്തീർക്കാൻ ശാസ്ത്രീയ തെളിവുകൾക്കോ ഔദ്യോഗിക അംഗീകാരങ്ങൾക്കോ പകരം, ആരോഗ്യ പ്രവർത്തകർ എന്ന നിലയിൽ സമൂഹത്തിനുള്ള വിശ്വാസത്തെയും തങ്ങളുടെ കുടുംബബന്ധത്തെയുമാണ് ഇവർ ദുരുപയോഗം ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യമേഖലയിലെ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘937’ എന്ന കോൾ സെന്റർ നമ്പറിൽ വിളിച്ച് വിവരമറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News