Tag: kuwait

ചാരിറ്റിയുടെ പേരിൽ പണിയെടുത്തത് തട്ടിപ്പ്; കുവൈത്തിൽ അഞ്ചംഗ സംഘം പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയ അഞ്ചംഗ സംഘം അറസ്റ്റിൽ. മൂന്ന് സിറിയൻ പൗരന്മാരും രണ്ട് ഈജിപ്ഷ്യൻ പൗരന്മാരുമാണ് പിടിയിലായത്. ഒരു ചാരിറ്റി സംഘടനയുടെ പേരും സംഭാവനാ പദ്ധതിക്കായി ഉപയോഗിച്ചിരുന്ന വെബ്സൈറ്റും ഫോൺ നമ്പറും ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. സംഘടനയുടെ അറിവില്ലാതെയാണ് ഇവർ ഈ സംവിധാനങ്ങൾ ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ സാധനങ്ങളാണ് പ്രതികൾ ജനങ്ങളിൽ നിന്ന് സംഭാവനയായി […]
Read more

കുവൈത്ത് വിമാനത്താവളത്തിൽ പരിശോധനക്കിടെ വൻ മയക്കുമരുന്ന് വേട്ട

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ വിദേശത്ത് നിന്നും മയക്കുമരുന്നുമായി എത്തിയ രണ്ട് യാത്രക്കാർ പിടിയിലായി. ടെർമിനൽ 4 വഴി എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് എത്തിയ വനിതാ യാത്രക്കാരിയുടെ ലഗേജിൽ നിന്നാണ് വൻതോതിൽ കഞ്ചാവ് പിടിച്ചെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ടെർമിനൽ 4-ൽ വെച്ച് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 564 ചെറിയ പാക്കറ്റുകളിലായി 1.763 കിലോഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശം […]
Read more

കുവൈറ്റിൽ പ്രവാസി വായ്പകൾക്ക് നിയന്ത്രണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്ക് വായ്പ നൽകുന്നതിലെ നിബന്ധനകൾ കടുപ്പിക്കാൻ ബാങ്കുകൾ. തൊഴിൽ സുരക്ഷ, സ്വദേശിവത്കരണം, കരാറുകൾ റദ്ദാക്കാനുള്ള സാധ്യതകൾ എന്നിവ മുൻനിർത്തിയാണ് ബാങ്കിംഗ് മേഖലയുടെ ഈ നീക്കം. എന്നാൽ ഇത് പ്രവാസികൾക്കുള്ള വായ്പകൾ പൂർണ്ണമായി നിർത്തിവെക്കലല്ലെന്നും മറിച്ച് അപേക്ഷകന്റെ ജോലി വായ്പാ തിരിച്ചടവ് കാലാവധിയിലുടനീളം സുരക്ഷിതമായിരിക്കുമോ എന്ന് ബാങ്കുകൾ കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കുക മാത്രമാണെന്നും സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു. സ്വദേശിവത്കരണ പദ്ധതികളിൽ ഉൾപ്പെടുന്ന സർക്കാർ തസ്തികകൾ, അധിക തസ്തികകളായി കണക്കാക്കപ്പെടുന്നവ, പുനഃസംഘടന നേരിടുന്ന തൊഴിലുകൾ എന്നിവയിലാണ് […]
Read more

വിദേശ അധ്യാപകരെ ഒഴിവാക്കാൻ കുവൈറ്റ്

രാജ്യത്ത് സർക്കാർ സ്കൂളുകളിലെ അധിക അധ്യാപകരുടെ എണ്ണം കുറയ്ക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിദേശികളായ അധ്യാപകരുടെ സേവനമാണ് ആദ്യ ഘട്ടത്തിൽ അവസാനിപ്പിക്കുക. അറബ് രാജ്യങ്ങളിൽ നിന്നുള്ളവരും മറ്റ് വിദേശികളുമായ 7,019 അധ്യാപകർക്ക് മന്ത്രാലയം പിരിച്ചുവിടൽ നോട്ടീസ് അയച്ചു തുടങ്ങി. കുവൈറ്റിന്റെ ഔദ്യോഗിക ഗവൺമെന്റ് ആപ്പായ ‘സഹേൽ’ (Sahel) വഴിയാണ് അധ്യാപകർക്ക് പിരിച്ചുവിടൽ അറിയിപ്പുകൾ ലഭിക്കുന്നത്. മന്ത്രാലയം നടത്തിയ സമഗ്രമായ പരിശോധനയിൽ വിവിധ വിഷയങ്ങളിലും പഠന ഘട്ടങ്ങളിലുമായി 33,268 അധ്യാപകരുടെ അമിത ബാഹുല്യം കണ്ടെത്തിയിരുന്നു. […]
Read more

കുവൈത്തിലെ വിവിധ മേഖലകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ മേഖലകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി. ക്യാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിലായി 222 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും 20 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ ഒരു ഭക്ഷ്യസ്ഥാപനത്തിൽ കേടായതും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതായി കണ്ടെത്തി. കൂടാതെ, ഫ്രോസൺ മാംസം ഉരുക്കി ഫ്രഷ് […]
Read more

കുവൈത്തിൽ തീരദേശ സുരക്ഷ ശക്തമാക്കി

കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ തീരദേശ, സമുദ്ര മേഖലകളിലെ സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കിഴക്കൻ മേഖലയിലെ നഖ്അത് ഷംലാനിൽ വ്യാപക പരിശോധന നടത്തി. പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ്, ജനറൽ ഫയർ ഫോഴ്സ്, എൻവയോൺമെന്റൽ പോലീസ്, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു സംയുക്ത ക്യാമ്പയിൻ. മേഖലയിലെ വ്യക്തികളെയും ബോട്ടുകളെയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും […]
Read more

സ്വകാര്യ ഫാർമസികൾക്ക് പുതിയ ലൈസൻസിംഗ് ചട്ടങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ഫാർമസികളുടെ ലൈസൻസിംഗ്, മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും വിതരണം എന്നിവ സംബന്ധിച്ച് പുതിയ ചട്ടങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടുത്തി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ ഫാർമസികളുടെ ലൈസൻസിംഗ്, പ്രവർത്തനം, മരുന്നുകളുടെ സൂക്ഷിപ്പ്, വിതരണം, ഡോർ-സ്റ്റെപ്പ് ഡെലിവറി എന്നിവയ്ക്കു പുറമെ ഫാർമസി ജീവനക്കാരുടെ തൊഴിൽപരവും മേൽനോട്ടപരവുമായ ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന സമഗ്രമായ നിയമാവലിയാണ് പുതിയ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കുവൈത്തി ഫാർമസിസ്റ്റുകൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ […]
Read more

കുവൈത്തിന് നേരെ വീണ്ടും ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തി കടന്നെത്തിയ ഡ്രോണുകൾ കുവൈത്ത് സൈന്യം വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതാണ് ആക്രമണ ഭീഷണിയെ ചെറുത്തതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സൗദ് അൽ-അത്വാൻ വ്യക്തമാക്കി. വടക്കൻ കുവൈത്തിലെ പ്രമുഖ സർക്കാർ കേന്ദ്രത്തിനും ബുബിയാൻ ദ്വീപിൽ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാധാരണക്കാരുടെ വാഹനങ്ങൾക്കും നേരെയാണ് ഇറാൻ ആക്രമണം ലക്ഷ്യമിട്ടതെന്ന് അൽ-അത്വാൻ പറഞ്ഞു. തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, സംഭവത്തിൽ […]
Read more

കുവൈറ്റില്‍ ചൈനീസ് കമ്പനിക്ക് നേരെ ഇറാന്‍റെ വ്യോമാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

കുവൈറ്റ് സിറ്റി/ ടെഹ്‌റാന്‍: ജോര്‍ദാനിലെ അമേരിക്കന്‍ വ്യോമത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് യുഎസ് നടത്തിയ പ്രത്യാക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. വടക്കന്‍ കുവൈറ്റിലുള്ള ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടതായാണ് വിവരം. കെട്ടിടത്തിനും സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. ഇതിനിടയില്‍ അഞ്ചോളം ഇറാന്‍ മിസൈലുകള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തടുത്തതായി ജോർദാൻ അറിയിച്ചു. അതേസമയം അമേരിക്കയ്ക്ക് കനത്ത മറുപടി നല്‍കുമെന്നാണ് ഇറാന്‍ സേന പ്രതികരിച്ചിരിക്കുന്നത്. ജോര്‍ദാനിലെ ഇറാന്‍ […]
Read more

ആരോഗ്യമേഖലയിൽ ‘മിഡ്‌വൈഫറി’ ഔദ്യോഗിക തസ്തികയായി ഉൾപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയിൽ ‘മിഡ്‌വൈഫറി’ ഒരു പുതിയ ഔദ്യോഗിക തസ്തികയായി ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിറക്കി. മാതൃ-ശിശു ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ആരോഗ്യ സേവനങ്ങളുടെ വികസനത്തിനും ആവശ്യകതയ്ക്കുമനുസരിച്ച് മറ്റ് അനുബന്ധ തസ്തികകൾ ഉൾപ്പെടുത്താൻ അനുമതി നൽകുന്ന 2020-ലെ 70-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 3 പ്രകാരമാണ് ഈ തീരുമാനം. സുരക്ഷിതമായ പ്രസവ ശുശ്രൂഷകൾ ഉറപ്പാക്കാനും ഗർഭിണികൾക്കും നവജാതശിശുക്കൾക്കും മികച്ച പരിചരണം നൽകാനും യോഗ്യതയുള്ള വിദഗ്ദ്ധർക്ക് […]
Read more

Recent News