Tag: kuwait

കുവൈത്തിൽ വ്യാജ ബ്രാൻഡഡ് ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിറ്റഴിക്കാൻ സൂക്ഷിച്ചിരുന്ന 1,550 വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും അധികൃതർ പിടിച്ചെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.ക്യാപിറ്റൽ ഇൻസ്പെക്ഷൻ മോണിറ്ററിംഗ് വിഭാഗവും ഹവല്ലി ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ വ്യാജ ഉൽപ്പന്നങ്ങൾ യഥാർത്ഥ ബ്രാൻഡഡ് സാധനങ്ങളെന്ന പേരിൽ വിറ്റഴിക്കുന്നതായി കണ്ടെത്തി. ഇവ പിടിച്ചെടുക്കുകയും വ്യാപാര വഞ്ചനാ കേസ് രജിസ്റ്റർ ചെയ്ത് ഗോഡൗൺ ഉടൻ അടപ്പിക്കുകയും ചെയ്തു. അതേസമയം മറ്റൊരു പരിശോധനയിൽ ജഹ്‌റ, […]
Read more

കുവൈത്തിൽ സീഫുഡ് റെസ്റ്റോറന്റിൽ നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താൻ പ്രദേശത്തെ സീഫുഡ് റെസ്റ്റോറന്റിൽ നിന്ന് 61 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ നടത്തിയ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതും മായം കലർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതുമായ രണ്ട് ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മത്സ്യം ഉടൻ നശിപ്പിക്കുകയും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച റെസ്റ്റോറന്റിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ […]
Read more

കുവൈത്തിൽ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ സേവനം ഇന്ന് മുതൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ കോൺസുലർ (ICAC) ആപ്ലിക്കേഷൻ സെന്ററുകൾ ഇന്ന് മുതൽ സേവനങ്ങൾ പുനഃരാരംഭിക്കും. സെന്ററുകൾ വഴിയുള്ള കോൺസുലർ, പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ പുനഃരാരംഭിക്കുമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപേക്ഷകർക്ക് വാക്ക്-ഇൻ ആയോ ഓൺലൈനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തുകൊണ്ടോ സേവനങ്ങൾ നേടാമെന്ന് എംബസി അറിയിച്ചു. ഓൺലൈൻ അപ്പോയിന്റ്‌മെന്റുകൾ തിരഞ്ഞെടുക്കുന്നവർ അപേക്ഷിക്കുമ്പോൾ ആവശ്യമായ കാറ്റഗറി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.നിർദ്ദിഷ്ട കോൺസുലർ, പാസ്പോർട്ട്, വിസ ഫീസുകൾക്കൊപ്പം, ഓരോ സേവനത്തിനും DU ഡിജിറ്റൽ ഗ്ലോബൽ ആറ് […]
Read more

കുവൈത്തിലെ കബ്ദ് മേഖലയിലെ മാർക്കറ്റിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒട്ടക മാർക്കറ്റ് പ്രദേശത്ത് വെടിവെപ്പ് നടന്നു. വെടിവെപ്പിൽ ഒരു സുഡാനീസ് ഒട്ടക വ്യാപാരി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതിയായ ഗൾഫ് പൗരൻ ഉപയോഗിച്ച തോക്കുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് പ്രതി സുഡാനീസ് വ്യാപാരിക്ക് നേരെ വെടിയുതിർത്തതെന്നാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്. വെടിയേറ്റ് വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റതോടൊപ്പം മാർക്കറ്റിലുണ്ടായിരുന്ന ചില ഒട്ടകങ്ങൾക്കും വെടിയേറ്റതായി റിപ്പോർട്ടുണ്ട്. സംഭവശേഷം പ്രതി വെള്ള നിറത്തിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനത്തിൽ രക്ഷപ്പെട്ടിരുന്നു. […]
Read more

കുവൈത്തിൽ വ്യാജ ഉൽപ്പന്ന വേട്ട; 1.3 ടൺ തംബാക്കും കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനായി നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി, കുവൈത്ത് കാപ്പിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നിന്ന് വൻതോതിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും തംബാക്കും വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു. വാണിജ്യ നിയന്ത്രണ ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ഇൻസ്പെക്ഷൻ ടീമുകൾ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഗോഡൗണിൽ റെയ്ഡ് നടത്തിയത്. പ്രാദേശിക വിപണിയിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 1,500 പാക്കറ്റോളം കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ, ഡിറ്റർജന്റുകൾ എന്നിവയും 1.32 ടൺ തംബാക്കുമാണ് അധികൃതർ പിടിച്ചെടുത്തത്. ഗൾഫ് […]
Read more

കുവൈത്ത് പവർ പ്ലാന്‍റിൽ വീണ്ടും തീപിടിത്തം

കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്‍റിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്‍റെ ആക്രമണം. ആക്രമണത്തെ തുടർന്ന് പ്ലാന്‍റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അടിയന്തര കർമ്മപദ്ധതികൾ സജീവമാക്കുകയും രാജ്യത്തെ മൊത്തം വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്താനുള്ള പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്തു. അപകടമുണ്ടായ ഉടൻ തന്നെ എമർജൻസി ടീമുകൾ […]
Read more

യു.എ.ഇയിലെയും കുവൈത്തിലെയും പാസ്​പോർട്ട്​ സേവനം; ബി.എൽ.എസിന്​ തൽക്കാലം തുടരാം

ദുബൈ: യു.എ.ഇ, കുവൈത്ത്​ എന്നീ രാജ്യങ്ങളിലെ പാസ്​പോർട്ട്​ അടക്കമുള്ളവയുടെ സേവനങ്ങളിൽ ബി.എൽ.എസിന്​ തുടരാം. യു.എ.ഇയിൽ പാസ്​പോർട്ട്​ സേവനത്തിന്‍റെ കരാർ അൽഹിന്ദിനും കുവൈത്തിൽ ഡു ഡിജിറ്റലിനും നൽകിയത്​ ഡൽഹി ഹൈകോടതി റദ്ദാക്കുകയും തൽക്കാലം ബി.എൽ.എസിന്​ തുടരാൻ അനുമതി നൽകുകയുമായിരുന്നു. ഇതോടെ രണ്ടാഴ്ചയായി രണ്ട്​ രാജ്യങ്ങളിലെയും പ്രവാസികൾ അടക്കമുളളവർ അനുഭവിക്കുന്ന പ്രതിസന്ധിക്ക്​ താൽക്കാലിക പരിഹാരമാകുമെന്നാണ്​ പ്രതീക്ഷ. ആസ്ട്രേലിയ, സിങ്കപ്പൂർ എന്നിവിടങ്ങളിലെ കരാറുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്​. ഒരു മാസത്തിനകം പുതിയ പ്രൊപ്പോസൽ വിളിക്കാൻ കോടതി നിർദേശിച്ചു. നിലവിലെ ടെൻഡർ നടപടികൾ സുതാര്യമല്ലെന്ന് […]
Read more

കെട്ടിടങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നത് നിർബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിവിധ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം പുറത്തിറക്കി. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്‍റുകൾ, ഷോപ്പിംഗ് മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, സഹകരണ സംഘങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ബാങ്കുകൾ, യുവജന കേന്ദ്രങ്ങൾ, സ്പോർട്സ്-സാംസ്കാരിക ക്ലബ്ബുകൾ, പെട്രോൾ പമ്പുകൾ, പള്ളികളും ആരാധനാലയങ്ങളും, വ്യാവസായിക മേഖലകൾ, ഡോക്കിംഗ് ഏരിയകൾ, ഷൂട്ടിംഗ് റേഞ്ചുകൾ, ഗോഡൗണുകൾ, വിലപിടിപ്പുള്ളതും അപകടസാധ്യതയുള്ളതുമായ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ഉടമകൾ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. […]
Read more

കുവൈത്തിന് നേരെ മിസൈൽ-‍ഡ്രോൺ ആക്രമണ ശ്രമം; തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും മിസൈൽ-‍ഡ്രോൺ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം. ആക്രമണ ഭീഷണികളെ രാജ്യം ശക്തമായി പ്രതിരോധിച്ചതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ സജീവമായി രംഗത്തുണ്ടെന്നും ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിച്ചു വരികയാണെന്നും സൈന്യം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനം ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് നിർവീര്യമാക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണെന്ന് സൈനിക വക്താക്കൾ അറിയിച്ചു. നിലവിലുള്ള പ്രതിരോധ […]
Read more

കുവൈത്തിലും പാസ്​പോർട്ട്​ പ്രതിസന്ധി; ജൂലൈ ഒമ്പത്​ വരെ അടിയന്തര സേവനങ്ങൾ മാത്രം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇന്ത്യൻ എംബസിക്ക്​ കീഴിലെ പാസ്​പോർട്ട്​, വിസ, കോൺസുലാർ സേവനങ്ങളിൽ പ്രതിസന്ധി തുടരുന്നു. പാസ്​പോർട്ട്​ സേവനം അടിയന്തര കേസുകൾക്ക്​ മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്​ ​ ജൂ​ലൈ ഒമ്പത്​ വരെ നീട്ടിയിട്ടുണ്ട്. തൽക്കാൽ പാസ്​പോ​​ർട്ട്​, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്​, സിവിൽ ഐ.ഡി കാലഹരണപ്പെടുന്ന കേസുകളി​ൽ ഷോർട്ട്​ ടേം പാസ്​പോ​ർട്ട്​, എമ​ർജൻസി സർട്ടിഫിക്കറ്റുകൾ, ഇ-വിസകൾ എന്നിവയാണ്​ അടിയന്തര സേവനങ്ങളിൽ ഉൾപ്പെടുന്നത്​. ഭരണപരമായ കാരണങ്ങളാലാണ്​ പാസ്​പോർട്ട്​ സേവനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയത്​ എന്നാണ്​ അധികൃതർ അറിയിക്കുന്നത്​. സാധാരണ പാസ്​പോർട്ട്​ അപേക്ഷ, അറ്റസ്​റ്റേഷൻ […]
Read more

Recent News