Tag: kuwait

കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണം. വടക്കൻ കര അതിർത്തി കേന്ദ്രങ്ങളിലെ രണ്ട് സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ കേണൽ സൗദ് അബ്ദുൽഅസീസ് അൽ – ഒതൈബി അറിയിച്ചു. ഇറാഖ് റിപ്പബ്ലിക്കിൽ നിന്നാണ് ഫൈബർ -ഒപ്റ്റിക്ക് വയർ നിയന്ത്രിത സ്ഫോടക ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും വസ്തു നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് […]
Read more

കമ്പനി ഫണ്ടിൽ നിന്നും പണം തട്ടി; കുവൈത്തിൽ പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിലെ ഒരു പ്രമുഖ കരാർ കമ്പനിയുടെ ജനറൽ മാനേജരായി ജോലി ചെയ്തിരുന്ന ലബനീസ് പൗരൻ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. ഏകദെശം 1,64,000 കുവൈത്ത് ദിനാറാണ് കമ്പനിയിൽ നിന്നും ഇയാൾ തട്ടിയെടുത്തത് . കേസിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഇയാളെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി . രണ്ടു വർഷമായി ഇയാൾ രഹസ്യമായി തട്ടിപ്പ് നടത്തി വരുകയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.വ്യാജ കമ്പനികളുടെ പേരിൽ ബില്ലുകൾ നിർമ്മിച്ചാണ് പ്രതി കമ്പനിയുടെ പണം സ്വന്തം […]
Read more

വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല; വ്യാജ വാർത്തകൾ തള്ളി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാന സർവീസുകൾ ആരംഭിച്ചുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അറിയിപ്പുകൾ അടിസ്ഥാനരഹിതമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. സ്ഥലത്തെ സുരക്ഷാ സാഹചര്യങ്ങൾ മൂലം കഴിഞ്ഞ ഫെബ്രുവരി 28 മുതൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ വിമാന സർവീസുകൾ പാനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെയും ഒരുതരത്തിലുമുള്ള ഔദ്യോഗിക അനുമതിയും നൽകിയിട്ടില്ലെന്നും സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. ഒപ്പം തന്നെ വ്യാജ വിവരങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ […]
Read more

കുവൈത്തിൽ കുരുന്നുകൾ വീണ്ടും വിദ്യാലയത്തിലേക്ക് ; ഞായറാഴ്‌ച്ച മുതൽ നഴ്‌സറികൾ തുറക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ വരുന്ന ഞായറഴ്ച മുതൽ കുരുന്നുകൾ വീണ്ടും വിദ്യാലയത്തിലേക്ക്. സാമൂഹിക വികസന ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നഴ്‌സറികളാണ് ഞായറാഴ്‌ച്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. സാമൂഹിക കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ നിർദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. കുട്ടികളെ വീണ്ടും സ്കൂൾ അന്തരീക്ഷത്തിലേക്ക് എത്തിക്കുക എന്നതിലുപരി കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതലോടുകൂടിയാണ് നഴ്‌സറികൾ തുറക്കുന്നതെന്നും അധികൃതർ അറിയിച്ചു. കുട്ടികളുടെ സുരക്ഷാ മുൻനിർത്തി സ്കൂൾ സമയം രാവിലെ മാത്രമായി ചുരുക്കി. ഒരു […]
Read more

കുവൈത്തിൽ വീണ്ടും ഇറാൻ ആക്രമണം

കുവൈത്ത് സിറ്റി : കുവൈത്തിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം . കുവൈത്തിലെ അതീവ സുരക്ഷാ മേഖല ആയ നാഷണൽ ഗാർഡ് സൈറ്റിൽ വ്യാഴായ്ച്ചയാണ് ഇറാന്റെ ആക്രമണം ഉണ്ടായത് . ആക്രമണത്തിൽ താവളത്തിന് നാശനഷ്ടങ്ങൾ ഉണ്ടായതായി കുവൈത്ത് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ജദാൻ ഫാദൽ സ്ഥിരീകരിച്ചു . ഒരു ശത്രു ഡ്രോൺ ആണ് നാഷണൽ ഗാർഡ് സൈറ്റിനെ ലക്ഷ്യമിട്ടെത്തിയത് . ആക്രമണത്തിൽ സൈനിക സാമഗ്രികകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു . ആക്രമണം നടന്ന സമയം […]
Read more

ഒമ്പത് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ജസീറ എയർവേയ്‌സ്

കുവൈത്ത്: കുവൈത്തിൽ നിന്നും ഇന്ത്യയിലെ ഒൻപതു പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തിവെച്ചതായി ജസീറ എയർവേയ്‌സ് അറിയിച്ചു. പ്രവർത്തനപരമായ തടസ്സങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.ഏപ്രിൽ 10 മുതൽ മെയ് 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ കണ്ണൂർ ,കോഴിക്കോട് വിമാനത്താവളങ്ങൾ ഉൾപ്പെടെ മധുര, തിരുച്ചിറപ്പള്ളി, ഗോവ, ലഖ്‌നൗ, മംഗലാപുരം, വിജയവാഡ എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. അതേസമയം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർലൈൻ വ്യക്തമാക്കി.ആപ്പോ വെബ്സൈറ്റോ […]
Read more

Recent News