കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണം. വടക്കൻ കര അതിർത്തി കേന്ദ്രങ്ങളിലെ രണ്ട് സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ കേണൽ സൗദ് അബ്ദുൽഅസീസ് അൽ – ഒതൈബി അറിയിച്ചു. ഇറാഖ് റിപ്പബ്ലിക്കിൽ നിന്നാണ് ഫൈബർ -ഒപ്റ്റിക്ക് വയർ നിയന്ത്രിത സ്ഫോടക ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും വസ്തു നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും റിപ്പോർട്ട് ചെയ്തു.
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ വേഗം തന്നെ ആവശ്യമായ നടപടികൾ തുടങ്ങിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സായുധ സേനയുടെ പരമാധികാരിയായ അമീറിന്റെയും കിരീടാവകാശിയുടെയും നേതൃത്വത്തിൽ രാജ്യത്തിൻറെ സുരക്ഷാ ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
