ഗതാഗതം നിയന്ത്രിക്കാൻ എ.ഐ. നിരീക്ഷണം ശക്തമാക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ് : നഗരഗതാഗതം നിയന്ത്രിക്കാനും നിരീക്ഷിക്കാനും നിർമിതബുദ്ധി സാങ്കേതികവിദ്യ വിപുലീകരിക്കാനൊരുങ്ങി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . സാങ്കേതിക സേവനങ്ങളും സംവിധാനങ്ങളും കൈകാര്യം ചെയ്യുന്ന ടെക്നോളജി ഓപ്പറേഷൻ കൺട്രോൾ സെന്റർ സന്ദർശത്തിനിടെ ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും മികവ് ഉയർത്തിക്കൊണ്ട് സ്മാർട്ട്, സുസ്ഥിര നഗരമായി എമിറേറ്റിനെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും അൽ തായർ പറഞ്ഞു. 24 മണിക്കൂറും തടസ്സങ്ങളില്ലാതെ സാങ്കേതിക സേവനങ്ങൾ നിരീക്ഷിക്കുന്ന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം അവലോകനം ചെയ്യുകയും ചെയ്തു.

ഏകീകൃത പ്രവർത്തന ചട്ടക്കൂട് ഉപയോഗിച്ച് സാങ്കേതിക സംവിധാനങ്ങൾ തുടർച്ചയായി നിരീക്ഷിക്കാനും സേവനങ്ങളുടെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനുമാണ് കേന്ദ്രം രൂപകല്പന ചെയ്തത്. എമിറേറ്റിലുടനീളം ഡിജിറ്റൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഗതാഗത സംബന്ധിയായ സേവനങ്ങളുടെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് മോണിറ്ററിങ്ങ് സിസ്റ്റങ്ങൾ എന്നിവയുടെ ഉപയോഗമാണ് വിപുലീകരിക്കുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News