പ്രസവവുമായി ബന്ധപ്പെട്ട് അഖിൽ മാരാർ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. നിരവധി ആളുകളാണ് വിഷയത്തിൽ അഖിൽ മാരാരെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. പ്രസവം എന്നത് ഒരുകാലത്ത് സ്ത്രീകൾ വളരെ ആസ്വദിച്ചു ചെയ്തിരുന്ന കാര്യമാണെന്നും ആശുപത്രികൾ അതിനെ സങ്കീർണ്ണമാക്കിയെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. ഒരു മാസം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ ഇക്കാര്യം ഈയിടെയാണ് വൈറലായത്. വിഷയം വലിയ ചർച്ചകളിലേക്ക് നീങ്ങിയെങ്കിലും പറഞ്ഞതയിൽ തന്നെ ഉറച്ചുനിൽക്കുകയാണ് അഖിൽ മാരാർ.
ഇതിനിടെ, വിഷയത്തിൽ അഖിൽ മാരാരെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് അവതാരകയും നടിയുമായ ആതിര മാധവ്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.”ഇത്രമാത്രം മണ്ടത്തരം സംസാരിക്കുന്ന ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ബിഗ്ഗ്‌ബോസിൽ ഇയാൾ ഉണ്ടായിരുന്ന സമയം ഒരു ശതമാനനമെങ്കിലും നമ്മൾ ഇയാളെ ഇഷ്ട്ടപ്പെട്ടുപോയല്ലോ എന്നോർക്കുമ്പോളാണ് എനിക്ക് സങ്കടം തോന്നുന്നത്. ഇമ്മാതിരി ഒരു പ്രസ്താവന അയാൾക്ക് എങ്ങനെ പറയാൻ സാധിച്ചു എന്നെനിക്ക് അറിയില്ല. അയാളുടെ അമ്മയോട് ചോദിച്ചാൽ പോലും പറഞ്ഞുതരുമായിരിക്കും. അയാൾക്ക് രണ്ടു പെൺകുട്ടികൾ കൂടിയാണ്. കുഞ്ഞുങ്ങളുടെ മരണനിരക്കിനെക്കുറിച്ചുള്ള വിവരങ്ങളൊക്കെ അയാൾ പഠിച്ചു അറിയേണ്ട കുറച്ചു കാര്യങ്ങളാണ്. ഇതൊന്നും അറിയാതെ ചുമ്മാ വന്ന് ഇതുപോലുള്ള പ്രസ്താവനകൾ പറയുന്നത് വളരെ സങ്കടകരമായ കാര്യമാണ്. കൂടുതലൊന്നും എനിക്ക് അതിനെകുറിച്ച് പറയാനില്ല”,- ആതിര മാധവ് പറഞ്ഞു.
