‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

കൊച്ചി: സാധാരണ സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവുമായി ‘The Bansuri Circle’ കൊച്ചിയിലെത്തുന്നു. ഇത് ഒരു സംഗീതവിരുന്ന് മാത്രമല്ല, മനോഹരമായ ഓർമ്മകൾ കൂടി സമ്മാനിക്കുന്നതായിരിക്കും. സംഗീതജ്ഞൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഈ പരിപാടി, തിരക്കിൽ നിന്ന് മാറി സംഗീതത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഒരുക്കിയിരിക്കുന്നത്.

പരിമിതമായ പ്രേക്ഷകർക്ക് മാത്രമുള്ളതായിരിക്കും വേദി. സംഗീതത്തിനൊപ്പം ഡിന്നറും പരിപാടിയുടെ ഭാഗമാകും. ഈ മാസം 24ന് വൈകുന്നേരം ഏഴു മണി മുതൽ കളമശ്ശേരി ചക്കോളാസ് പവിലിയനിലാണ് ദി ബൻസുരി സർക്കിൾ സം​ഗീത വിരുന്ന് അരങ്ങേറുക. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് (bookmyshow.com) സ്വന്തമാക്കാം. സംഗീതം കേൾക്കുക മാത്രമല്ല, അത് അനുഭവിക്കുകയും ഓർമ്മകളാക്കി മാറ്റുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് The Bansuri Circle തീർച്ചയായും വേറിട്ടൊരു അനുഭവമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *