കൊല്ലം : സ്തനാർബുദം ബാധിച്ച് ചികിത്സയിലിരിക്കുന്ന സോഷ്യൽമീഡിയ താരം രേണു സുധിയുടെ പുതിയ വിഡിയോ ചർച്ചയാകുന്നു. ‘സുധിച്ചേട്ടനിലേക്ക് അകലം കുറയുന്നു’എന്ന ക്യാപ്ഷനോടെ പങ്കുവച്ച വിഡിയോക്ക് താഴെ ഇത്തരം ചിന്തകൾ ഉപേക്ഷിക്കാനും സോഷ്യൽമീഡിയയിൽ നിന്നും മാറി നിൽക്കാനും ചിലർ ആവശ്യപ്പെടുന്നു. ഭർത്താവ് സുധിയുടെ ചിത്രത്തിനു മുൻപിലിരുന്നെടുത്ത വിഡിയോ ആണ് രേണു സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. വിഡിയോക്ക് താഴെ രേണുവിന്റെ അസുഖം എത്രയും വേഗം ഭേദമാവട്ടേയെന്ന് ആശംസിച്ചും അതേസമയം കടുത്ത വിമർശനം ഉന്നയിച്ചും കമന്റുകൾ നിറയുന്നുണ്ട്. കിച്ചുവിന്റെ വിഷയവുമായി ബന്ധപ്പെടുത്തിയും നിരവധി കമന്റുകളുണ്ട്. ഡോക്ടർമാർ നിർേദശിച്ചിട്ടുപോലും ആ ഫോണിൽ നിന്നും അകലം പാലിക്കാനാവുന്നില്ലേയെന്നു ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇപ്പോൾ രേണുവിന് വേണ്ടത് ആത്മവിശ്വാസവും വിശ്രമവുമാണെന്നും മറ്റൊന്നും ചിന്തിച്ച് ടെൻഷൻ വേണ്ടെന്നും ചിലർ ആശ്വസിപ്പിക്കുന്നുണ്ട്. അതേസമയം സെന്റിമെൻറ്സ് ഇറക്കാതെ നന്നായി മരുന്നൊക്കെ കഴിച്ചിരിക്കാനും ചിലർ ആവശ്യപ്പെടുന്നു.
സുധിച്ചേട്ടനിലേക്കുള്ള അകലം കുറയുന്നുവെന്ന് രേണു
