ആഭ്യന്തരമന്ത്രിക്കെതിരെ കമൻ്റിട്ടയാൾക്കെതിരെ നടപടിയെടുത്ത് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സാമൂഹ മാധ്യമത്തിൽ കമന്റിട്ടയാൾക്കെതിരെ നടപടിയെടുത്ത് പൊലീസ്. ഒരു വാർത്താ മാധ്യമത്തിൻ്റെ ഫെയ്‌സ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം ക്രിമിനൽ കേസ് പ്രതിയായ കിഷോർ വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിൻ്റെ ഫെയ്‌സ്ബുക്ക് കമന്റ്.

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പൊലീസ് കാണിച്ചാൽ അത് നീതിന്യായ വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്താകുമെന്നായിരുന്നു കമന്റിലെ ഉള്ളടക്കം. ഫെയ്‌സ്ബുക്ക് കമന്റ് ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനികരമാണെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അനിൽകുമാറിൻ്റെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News