ഇന്റർസെക്ഷനുകളിലെ യെല്ലോ ബോക്സിൽ വാഹനം നിർത്തരുത്

റിയാദ്: റോഡ് ജംങ്ഷനുകളിലെ മഞ്ഞ ബോക്സിനുള്ളിൽ വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി അബൂദബി പൊലീസ്. യെല്ലോ ബോക്സ് ജംങ്ഷനിൽ വാഹനം നിർത്തുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യുന്നത് ട്രാഫിക് നിയമലംഘനമാണെന്നും, ഇതിന് 500 ദിർഹം പിഴ ഈടാക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം പ്രവണതകൾ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും, ഗതാഗതക്കുരുക്ക് വർധിപ്പിക്കുകയും, അപകടസാധ്യത കൂട്ടുകയും ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

മഞ്ഞ ബോക്സിന് മുന്നിലുള്ള റോഡ് പൂർണമായും ക്ലിയർ ആണെന്ന് ഉറപ്പായാൽ മാത്രമേ ഡ്രൈവർമാർ അതിലേക്ക് പ്രവേശിക്കാവൂ എന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈ ബോക്സ് തടസ്സപ്പെടുത്തുന്നത് മറ്റ് ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ നീക്കത്തെ ബാധിക്കുകയും തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *