രാജ്യത്തെ സൗന്ദര്യവർധക വിപണനരംഗത്ത് ഇടപെടൽ കർശനമാക്കി കേന്ദ്ര ഡ്രഗ്‌സ് കൺേട്രാൾ വിഭാഗം. ആദ്യഘട്ടമെന്നനിലയിൽ തലമുടിക്ക് നിറംനൽകുന്ന വസ്തുക്കൾക്കാണ് പിടിവീഴുക. ശരീര ആകൃതി ക്രമീകരിക്കാനെന്നപേരിൽ പ്രചരിക്കുന്ന കുത്തിവെപ്പുകൾക്കെതിരേയും കർശന മുന്നറിയിപ്പുണ്ട്. നരച്ച മുടി മറയ്ക്കുന്നതിനായി ലക്ഷക്കണക്കിന് ആളുകളാണ് കൃത്യമായ ഇടവേളയിൽ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത്. പ്രധാന കമ്പനികളുടേതുമുതൽ പേരറിയാൻപോലും കഴിയാത്തവയും ഇറക്കുമതിചെയ്തവയും തദ്ദേശീയമായി ഉണ്ടാക്കിയതുമായി വിപണിയിലുണ്ട്. നിലവാരമില്ലാത്തവയുടെ ആവർത്തിച്ചുള്ള ഉപയോഗം ശരീരത്തെ ബാധിക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇതേത്തുടർന്നാണ് ഹെയർ ഡൈകൾ സംബന്ധിച്ച് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ സർക്കുലറിറക്കിയത്.
ഹെയർ ഡൈയിൽ മുന്നറിയിപ്പുമായി കേന്ദ്രം
