2024 നവംബറിന് മുമ്പുള്ള ഗതാഗത നിയമലംഘനങ്ങളിൽ അപ്പീൽ നൽകാം

റിയാദ്: 2024 നവംബർ ഒന്നിന് മുമ്പ് രേഖപ്പെടുത്തിയ ഇതുവരെ പിഴ അടയ്ക്കാത്ത ഗതാഗത നിയമലംഘനങ്ങളിൽ അപ്പീൽ നൽകാൻ അവസരമൊരുക്കി സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഇന്ന് മുതൽ ആരംഭിക്കുന്ന 60 ദിവസത്തെ സമയപരിധിക്കുള്ളിൽ ഗുണഭോക്താക്കൾക്ക് തങ്ങളുടെ പരാതികൾ സമർപ്പിക്കാവുന്നതാണ്. എല്ലാ അപേക്ഷകളും കൃത്യമായ വെരിഫിക്കേഷന് ശേഷമായിരിക്കും പരിഗണിക്കുക. നിയമാനുസൃതമായ നടപടിക്രമങ്ങളിലൂടെ പരാതിപ്പെടാനുള്ള അവകാശം ഗുണഭോക്താക്കൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. പരാതികൾ അതോറിറ്റിയുടെ ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി മാത്രമേ സമർപ്പിക്കാവൂ എന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനും റെഗുലേറ്ററി നടപടികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഈ തീരുമാനം സഹായകമാകുമെന്ന് അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *