തിരുവനന്തപുരം:കുംഭമേളയിലെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം നടത്തിയെന്ന പരാതിയില്‍ എഡിജിപി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി.
തുടരന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് ഇന്ന് കേരളത്തിലെത്തും.
സംഭവത്തില്‍ ഉടന്‍ കേസെടുക്കേടുത്തേക്കില്ലെന്നാണ് വിവരം. നിയമനടപടി വിശദമായ പരിശോധനയ്ക്കുശേഷം മാത്രമായിരിക്കും.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതികളിലും ഉടന്‍ കേസെടുത്തേക്കില്ല.
കഴിഞ്ഞ മാര്‍ച്ച് 11നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ഫര്‍മാന്‍ ഖാന്റെയും പെണ്‍കുട്ടിയുടെയും വിവാഹം തിരുവനന്തപുരത്ത് നടത്തിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് വാദവുമായി കുടുംബം രംഗത്തെത്തിയതോടെയാണ് സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തിയത്..
ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് നിലവില്‍ പൊലീസ് കേസ് അന്വേഷിക്കുക. അതേസമയം ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിയും എവിടെയെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവാഹം നടത്തിയത് എന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ കേരളത്തിലും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
