15 വയസ്സുകാരന് ക്രൂര മർദ്ദനം; പിതാവ് അറസ്റ്റിൽ

ഇടുക്കി : മദ്യലഹരിയിൽ 15 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് നജീബിനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെയാണ് സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ മർദ്ദിക്കുകയായിരുന്നു. വീട്ടിലെ കസേരയും വടിയും ഉപയോഗിച്ചിട്ടാണ് പിതാവ് തന്നെ തല്ലിയതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നജീബിനെതിരെ കേസ് എടുത്തത്. മദ്യലഹരിയിൽ ആയിരുന്നു മർദ്ദനം എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നജീബിനെതിരെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തി ആണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചൈൽഡ് ലൈൻ അധികൃതരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. കൂടാതെ കുട്ടിയുടെ സുരക്ഷാ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *