നിതിന്‍ രാജിന്റെ മരണം; കുറ്റാക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും: വീണാ ജോര്‍ജ്

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ കൂടാതെ കേരള ആരോഗ്യ സര്‍വകലാശാല എന്‍ക്വയറി കമ്മിറ്റി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ഷമിക് ഭട്ടാചാര്യ

നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും കര്‍ശനമായി ഉറപ്പാക്കപ്പെടും. ആ കുടുംബത്തിന്റെ ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്.

ജാതി അധിക്ഷേപങ്ങളും പീഡനങ്ങളും ക്യാമ്പസുകളിലും എവിടേയും ഒരു കാരണവശാലും കേരളം അനുവദിച്ചു കൂടാ – മന്ത്രി കുറിച്ചു

https://www.facebook.com/share/p/17YMzeg3kT/

Leave a Reply

Your email address will not be published. Required fields are marked *