സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടം: റിപ്പോർട്ടിൽ വിചിത്ര ന്യായീകരണവുമായി തൃശ്ശൂർ ഡിഡിഇ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംഘാടനത്തിലെ വീഴ്ച്ച മറച്ച് കാലാവസ്ഥയെ പഴിക്കുന്ന വിചിത്ര റിപ്പോർട്ടാണ് സമർപ്പിച്ചത്. വെയിലിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക റൂഫിംഗ് ഒരുക്കിയിരുന്നതെന്നും കാറ്റും മഴയും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മത്സരങ്ങൾക്കിടെ അപ്രതീക്ഷിതമായി കാലാവസ്ഥ മാറി. ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ റൂഫിംഗ് തകർന്നുവെന്നാണ് റിപ്പോർട്ടിലെ ന്യായീകരണം. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം അതൃപ്തി രേഖപ്പെടുത്തിയിട്ടും അപകടത്തിൽ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. നിയമ തടസ്സങ്ങളുണ്ടെന്നാണ് പൊലീസിന്റെ ന്യായീകരണം.

പരാതിക്കാർ ഇല്ലെന്ന ന്യായം ഉയർത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത്. എന്നാൽ സ്വമേധയാ കേസെടുക്കുന്നതിലും പൊലീസിന് പരിമിതിയുണ്ട്. ഗുരുതര സ്വഭാവമുള്ള അപകടം അല്ലാത്തതുകൊണ്ട് സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. അതേ സമയം, കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിനിടെ അക്വാട്ടിക് കോംപ്ലക്സിലെ നീന്തൽക്കുളത്തിന്റെ താൽക്കാലിക മേൽക്കൂര തകർന്നുവീണ് പത്തോളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് പരിക്കേറ്റത്. ശക്തമായ മഴയിലും കാറ്റിലും ഗാലറിയുടെ താൽക്കാലിക ഷീറ്റുകൾ പറന്നുപോവുകയും തകർന്നു വീഴുകയുമായിരുന്നു. പരിക്കേറ്റവരിൽ നാല് കുട്ടികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News