രാത്രിയിലും ഭയമില്ലാതെ പുറത്തിറങ്ങണം; സ്ത്രീസുരക്ഷയിൽ ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ കർശന നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഡൽഹിയിൽ സ്ത്രീകൾക്ക് പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ സുരക്ഷിതമായി സഞ്ചരിക്കാനാകുന്ന സാഹചര്യം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി.സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിർണായക പരാമർശം.റോഡുകളിലൂടെയോ പൊതുഗതാഗത സംവിധാനങ്ങളിലൂടെയോ സഞ്ചരിക്കുമ്പോൾ സ്ത്രീകൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്ന അന്തരീക്ഷം ഒരുക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണെന്ന് കോടതി വ്യക്തമാക്കി.

കുറ്റകൃത്യം നടന്നതിന് ശേഷം നടപടിയെടുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ അവ തടയാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ഡൽഹി പൊലീസിനോട് കോടതി നിർദേശിച്ചു.രാത്രി സമയത്തുപോലും സ്ത്രീകൾക്ക് ആശങ്കയില്ലാതെ പുറത്തിറങ്ങാൻ കഴിയുന്ന സാഹചര്യം തലസ്ഥാന നഗരിയിൽ ഉണ്ടാകണം. അധികാര സംവിധാനങ്ങളുടെ വീഴ്ച കാരണം ഒരു സ്ത്രീക്കും ആക്രമണത്തിനിരയാകേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീകൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവരുടെ മനസ്സിൽ നിയമത്തെക്കുറിച്ചുള്ള ഭയവും പ്രതിരോധബോധവും ഉണ്ടാകുന്ന തരത്തിൽ നടപടികൾ ശക്തമാക്കണമെന്നും കോടതി നിർദേശിച്ചു.ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും സ്ത്രീകൾക്കും തുല്യമായി ഉറപ്പാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News