സ്ത്രീധനത്തിന്‍റെ പേരില്‍ പീഡനം; സൗദിയിലുള്ള കൊല്ലം സ്വദേശിക്കായ് ലുക്കൗട്ട് സർക്കുലർ ഇറക്കാൻ പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയെ സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള നീക്കവുമായി പൊലീസ്. നിലവില്‍ ഇയാൾ സൗദിയിൽ തുടരുകയാണ്. സ്‌ത്രീധനത്തിന്‍റെയും സംശയത്തിന്‍റെയും പേരിലായിരുന്നു ക്രൂര പീഡനം എന്നാണ് ഭാര്യയുടെ പരാതി. ചവറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നന്ദുവിന്‍റെമാതാപിതാക്കളും കേസില്‍ പ്രതിയാണ്. വിവാഹം കഴിഞ്ഞ് ഓഴ്ചയ്ക്ക് ശേഷം സ്‌ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീട്ടുകാരും ഭർത്താവും ചേർന്ന് പീഡനം തുടങ്ങിയെന്നാണ് പരാതി.

സൗദിയിലെ വീട്ടിൽ വെച്ച് ലാപ്ടോപ് ചാർജർ, ബെൽറ്റ്, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ ഉപയോ​ഗിച്ച് നിരന്തരം മർദിക്കുമായിരുന്നെന്നും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചെന്നും പറയുന്നു. യുവതിയുടെ പരാതിയിൽ ചവറ പൊലീസ് പരിമണം സ്വദേശിയായ ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സെപ്റ്റംബർ 30ന് നാട്ടിൽ മടങ്ങിയെത്തിയ യുവതിയുടെ ശരീരമാസകലം മർദനമേറ്റ പാടുകളും മുറിവുകളുമാണ്. യുവതി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News