യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ സിപിഐഎമ്മിൽ അംഗത്വമെടുത്തു. എ.കെ.ജി സെന്ററിൽ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആണ് അംഗത്വം നൽകിയത്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് താൻ കോൺഗ്രസ് വിടുന്നതെന്ന് നുസൂർ പ്രതികരിച്ചു.

മതേതര രാജ്യത്ത് ഒരു ആശയം മുൻനിർത്തി മുന്നോട്ട് പോവുന്ന പ്രസ്ഥാനത്തിന് അതിന്റെ അസ്ഥിത്വവും മതേതര മൂല്യങ്ങളും നഷ്ട്ടപ്പെട്ടു എന്ന് വ്യക്തിപരമായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോൺഗ്രസുമായുള്ള എല്ലാ തരത്തിലുമുള്ള ബന്ധവും വാക്ക്കൊണ്ടും പ്രവർത്തികൊണ്ടും മനസ്സുകൊണ്ടും ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായുള്ള എല്ലാ ബന്ധവും തിരഞ്ഞെടുപ്പ് നടന്ന മാസം തന്നെ ഉപേക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം നഗരസഭയിൽ എല്ലാ കാലത്തും കോൺഗ്രസ് ബിജെപി ഡീൽ ഉണ്ടായിട്ടുണ്ട്, ഇത്തവണയും ഉണ്ടായിരുന്നുവെന്നും നുസൂർ പറഞ്ഞു. നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് എൻ.എസ് നുസൂർ കോൺഗ്രസ് വിട്ടത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News