കോട്ടയം : ആത്മയുടെ വടക്ക് കിഴക്കൻ റബ്ബർ മിഷൻ 1.79 ലക്ഷം ഹെക്ടർ കടന്നു. ഇനി ആറ് വർഷം കൊണ്ട് രണ്ട് ലക്ഷം ഹെക്ടർ എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളത്തിലെ റബ്ബർ നഴ്സറികളും. 2025 -26 ൽ പശ്ചിമബംഗാളിലും മറ്റു ഏഴ് വടക്കൻ സംസ്ഥാനങ്ങളിലും രണ്ട് ലക്ഷം ഹെക്ടറിൽ കൃഷി എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020 ലാണ് ഈ മിഷൻ തുടങ്ങിയത്. മാത്രമല്ല മികച്ച തൈകൾ എത്തിച്ചു കൊടുക്കാനുള്ള എല്ലാ ചുമതലയും കേരളത്തിലെ നഴ്സറികൾക്കാണ് റബ്ബർ ബോർഡ് നൽകിയത്.
ആദ്യസമയത്ത് തൈകളുമായി തീവണ്ടികൾ ആയിരുന്നു വിട്ടത്. എന്നാൽ പിന്നീട് വടക്കുകിഴക്കാൻ സംസ്ഥാനങ്ങളിൽ തന്നെ റബ്ബർ തൈകൾ ഉൽപ്പാദിപ്പിക്കണമെന്ന് ബോർഡ് പറഞ്ഞതോടെ നഴ്സറികൾ അവിടേക്ക് മാറ്റി.
8.3 കോടി തൈകളാണ് അഞ്ചു വർഷം കൊണ്ട് ഉൽപ്പാദിപ്പിക്കാൻ കൊടുത്തത്. അര ലക്ഷത്തോളം തൈകൾ നൽകിയ കോട്ടയം വടക്കേൽ നഴ്സറിയാണ് ഇവരിൽ മുന്നിൽ നിൽക്കുന്നത്. 40 വർഷം പഴക്കമുണ്ട് ഈ നഴ്സറിക്ക്. ഇത് ചരിത്ര നേട്ടമെന്ന് ഉടമ രാജു വടക്കേൽ പറഞ്ഞു.
വടക്കേൽ നഴ്സറി ഇതിന്റെ 1 .25 ലക്ഷം മാതൃസസ്യങ്ങളെ ഉത്പാദിപ്പിച്ച് കഴിഞ്ഞു. മാത്രമല്ല 113 ജില്ലകളിലാണ് കൃഷി മുന്നോട്ട് പോകുന്നത്. 2.02 ലക്ഷം കൃഷിക്കാർ ഇതിന്റെ ഭാഗമായിട്ടുണ്ട്.
